മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള എം.എം.എ(MMA) സപ്ലിമെന്ററി സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ 27 ശനിയാഴ്ച്ച എം.എം.എ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. (Cedar mount academy Gorton)

രാവിലെ 11 മണിക്ക് കുട്ടികളുടെ ചിത്രരചന, പെയിന്റിംഗ് എന്നീ മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മലയാളം ക്ലാസിലെ കുട്ടികളുടെ സ്‌കിറ്റ്, തുടര്‍ന്ന് കാരട്ടെ പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രകടനം, ബോളിവുജ് ട്രൂപ്പുകളുടെ അവതരണം ഒപ്പം ക്ലാസിക് ഡാന്‍സുമായി വിവിധ ട്രൂപ്പുകളെത്തും. കൂടാതെ പിയാനോ ട്രൂപ്പിന്റെ പ്രകടനവും പരിപാടിയുടെ ഭാഗമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ 100ലധികം വിദ്യാര്‍ത്ഥികളാണ് വിവിധയിനത്തില്‍ പരിശീലനം നടത്തുന്നത്. മലയാളത്തിന്റെ തനതായ കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂള്‍ ആരംഭിക്കുന്നത്.