കാസർക്കോട് ജില്ലയിൽ വാക്സിനേഷൻ ക്യാമ്പിൽ കൂട്ടത്തല്ല്. രണ്ട് വാർഡുകൾക്ക് ആയി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡിൽ നിന്ന് ആളുകൾ എത്തിയെന്ന് പറഞ്ഞാണ് തല്ല് നടന്നത്.

കാസർകോട് ജില്ലയിലെ മെഗ്രാൽപുത്തൂരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് റിപ്പോർട്ട് ചെയ്തു. ലീ​ഗ് പ്രവർത്തകരാണ് തല്ല് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് വാക്സിനെടുക്കുന്നതിനായാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.

പുറത്ത് നിന്ന് എത്തി വാക്സിൻ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തർക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം. പലർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കാവലിലാണ് ബാക്കിയുള്ളവർക്ക് വാക്സിനേഷൻ നൽകിയത്.