ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ അത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി എന്‍ എച്ച് എസ് ചീഫ്. വീടുകളില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്തില്ലെങ്കില്‍ ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം ഉപകരണങ്ങളില്‍ നിന്ന് പ്രസരിക്കുന്ന നീല വെളിച്ചം അപകടകരമാണെന്നും എന്‍എച്ച്എസ് മെഡിക്കല്‍ ചീഫ് മുന്നറയിപ്പില്‍ പറയുന്നു. സ്മാര്‍ട് ഫോണുകളിലെ സക്രീന്‍ വെളിച്ചവും അതോടപ്പം ഉണ്ടാകുന്ന നീല വെളിച്ചവും ദിവസവും ഉണ്ടാക്കുന്ന ലൈറ്റ് മലനീകരണം ചെറുതല്ല. കാന്‍സര്‍ മരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്കും ഹൃദയ രോഗങ്ങള്‍ക്കും ഇവ കാരണമാകുമെന്ന് ഡെയിം സാലി ഡേവിയസ് പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അതീവ സൂക്ഷ്മതയോടു കൂടിയ മുന്‍ കരുതലുകള്‍ അത്യാവിശ്യമാണ്.
പുകയിലയില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ഏകദേശം എല്ലാവര്‍ക്കും തന്നെ നല്ല ധാരണയുണ്ട്. അതിനാവിശ്യമായ നിര്‍ദേശങ്ങളും ആളുകള്‍ പരസ്പരം കൊടുക്കാറുണ്ട് എന്നാല്‍ സ്മാര്‍ട് ഫോണുകളില്‍ നിന്നുണ്ടാകുന്ന മലനീകരണത്തെക്കുറിച്ച് പൊതുജനം ബോധവാന്മാരല്ല. സ്മാര്‍ട് ഫോണുകളിലെ വെളിച്ചത്തില്‍ നിന്നും നീല പ്രകാശത്തില്‍ നിന്നും ഉണ്ടാകുന്ന മലനീകരണത്തെ കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ഉത്കണ്ഠ സമീപ കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കാണാന്‍ കഴിയുമെന്നും ഡേവിയസ് പറയുന്നു. മെഡിക്കല്‍ ചീഫ് പുതിയതായി പ്രസിദ്ധീകരിച്ച വാര്‍ഷിക അവലോകന കുറിപ്പില്‍ പൊതുജനാരോഗ്യത്തെക്കുറിച്ച് സര്‍ക്കാരിന് നിരവധി നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലൈറ്റ് മലനീകരണം, ശബ്ദ മലനീകരണം വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക കെമിക്കല്‍ ഉപയോഗം എന്നിവ ബ്രിട്ടന്‍ ജനതയെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ചീഫ് മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ മാല്യന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍എച്ച്എസ്സും ഉള്‍പ്പെടുന്നുവെന്ന് ഡേവിയസ് സമ്മതിക്കുന്നു. ആശുപത്രി മാലിന്യങ്ങളും ടോക്‌സിക് മെഡിക്കല്‍ മാലിന്യങ്ങളും എന്‍എച്ച്എസ്സുകളില്‍ ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വായു മലനീകരണത്തിലൂടെ രോഗങ്ങള്‍ പിടിപെട്ട ഏതാണ്ട് 40000 ത്തോളം യുകെ പൗരന്മാരുണ്ട്. ഹൃദയ-ശ്വാസ കോശ സംബന്ധിയായ രോഗങ്ങളാണ് പ്രധാനമായും വായു മലനീകരണത്തിലൂടെ ഉണ്ടാകുന്നത്. തിരക്കേറിയ റോഡുകളില്‍ നിന്ന് ഉണ്ടാകുന്ന ശബ്ദ മലനീകരണവും വിമാനത്തില്‍ നിന്നുണ്ടാകുന്ന ശബ്ദ മലനീകരണവും എല്ലാം ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡേവിസ് പറഞ്ഞു.
Leave a Reply