ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരണപ്പെട്ടു.  ഇന്ന് പുലർച്ചെ  2 മണിക്കാണ് അപകടമുണ്ടായത്. അഭിഷേകും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ പാഞ്ഞ് കയറുകയായിരുന്നു.

അഭിഷേകിനേയും സുഹൃത്തുക്കളായ രണ്‍ ദീപ്, യോഗേഷ് എന്നിവരേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ ഒളിവിലാണ്. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.