മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ രംഗത്ത് വന്നതിനു പിന്നാലെ കൊൽക്കത്ത പൊലീസ് താരത്തിനെതിരെ കേസെടുത്തു. ഗാർഹീകപീഡനത്തിനും വധശ്രമത്തിനുമാണ് കേസ്. ഷമിയുടെ സഹോദരനെതിരെ ഹസിൻ ജഹാൻ ബലാത്സംഗ കുറ്റം ആരോപിച്ചതോടെ സഹോദരനെതിരെ ബാലാത്സംഗ കുറ്റത്തിനും കേസെടുത്തു. കഴിഞ്ഞ വർഷം ഷമിയുടെ സഹോദരൻ ഹസിബ് അഹമ്മദ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഹസിൻ ജഹാന്റെ ആരോപണം. ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.
രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിയിൽ നിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു. ഷമിയുടെ കാറിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നാണ് തനിക്ക് ഈ രഹസ്യ ചാറ്റുകൾ ലഭിച്ചത്. രണ്ട് വർഷത്തിലേറേയായി ഗാർഹിക പീഡനത്തിന്റെ ഇരയാണ് ഞാൻ. ഷമിയുടെ കുടുംബാംഗങ്ങളിൽ നിന്നും മർദനമേൽക്കാറുണ്ട്. അതിക്രുരമായ മർദനത്തിന് പലപ്പോഴും താൻ ഇരയാകാറുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.
പുലർച്ചെ മൂന്നുമണിവരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മർദ്ദിച്ചു. കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവർ പെരുമാറിയിരുന്നതെന്നും ഹസിൻ ജഹാൻ പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു.
മുഹമ്മദ് ഷമിക്കെതിരെ പരസ്ത്രീബന്ധവും ഗാർഹിക പീഡനവും ആരോപിച്ചതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്ത് വന്നിരുന്നു.
പ്രമുഖ ബോളിവുഡ് നടിയെ വിവാഹം കഴിക്കാൻ ഷമി ആഗ്രഹിച്ചിരുന്നു. 2014 ൽ തന്നെ വിവാഹം ചെയ്യാനെടുത്ത തീരുമാനം തിടുക്കത്തിൽ എടുത്തതായി പലപ്പോഴും ഷമിക്ക് തോന്നിയിരുന്നതായി ഹസിൻ ജഹാൻ പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴും താൻ ക്രൂരമർദ്ദനത്തിന് ഇരയായി. ലൈംഗിക തൊഴിലാളികളെയും നിരവധി പെൺകുട്ടികളെയും ഷമി ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും ഹസിൻ ജഹാൻ പറഞ്ഞു.
വിവാഹത്തിന് മുൻപ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായാണ് ഹസിൻ ജഹാന്റെ വെളിപ്പെടുത്തൽ. അടുത്ത ബന്ധത്തിലുളള പെൺകുട്ടിയുമായും ഷമി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു- ഹസിൻ ജഹാൻ വെളിപ്പെടുത്തി.
താരത്തിനെതിരെ ഒത്തുക്കളി വിവാദവും ഹസിൻ ജഹാൻ ഉയർത്തി. ഇംഗ്ലണ്ടിലെ പ്രമുഖനായ വ്യവസായിയുടെ നിർബന്ധത്തിനു വഴങ്ങി പാക്കിസ്ഥാൻ സ്വദേശിനിയിൽ നിന്ന് വൻ തുക കൈപറ്റിയതായും ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിക്ക് തന്നെ വഞ്ചിക്കാമെങ്കിൽ രാജ്യത്തെ ഒറ്റുകൊടുക്കാനും കഴിയുമെന്നും ഹസിൻ ജഹാൻ ആരോപിച്ചു. എന്നാൽ ഹസിൻ ജഹാന്റെ മാനസിക നില തകർന്നുവെന്നും തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഹമ്മദ് ഷമി പറഞ്ഞു. വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ ഹസിൻ ജഹാനുമായി ഷമി പ്രണയത്തിലാകുകയും അഞ്ചു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം വിവാഹം കഴിക്കുകയുമായിരുന്നു.
ഷമിക്ക് പാക്കിസ്ഥാൻ സ്വദേശിനിയുമായി ഉണ്ടായിരുന്ന പ്രണയം തന്നിൽ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നുവെന്നും ഹസിൻ ജഹാൻ ആരോപിച്ചു. വിവാഹത്തിന് മുൻപ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ഹസിൻ ജഹാന്റെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധത്തിലുളള പെൺകുട്ടിയുമായി ഷമി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു- ഹസിൻ ജഹാൻ വെളിപ്പെടുത്തി. ഭാര്യയുടെ പരാതിയിൽ മേൽ കൊൽക്കത്ത പൊലീസ് ഷമിക്കെതിരെ വധശ്രമത്തിനും ഗാർഹീക പീഡനത്തിനും കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷമിയുടെ സഹോദരൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ സഹോദരനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.എന്റെ മോഡലിങ് കരിയർ, ജോലി എല്ലാം ഞാൻ ഉപേക്ഷിച്ചത് ഷമിക്കു വേണ്ടിയാണ്. എന്റെ വീട്ടുകാരെ പോലും ഞാൻ ഉപേക്ഷിച്ചത് അയാൾക്കു വേണ്ടിയാണ്. എന്നാൽ അയാൾ എന്നോട് നീതി കാണിച്ചില്ല–ഹസിൻ ജഹാൻ പറഞ്ഞു.
Leave a Reply