ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഷമി സമ്മിതച്ചതായാണ് വിവരം. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി കുറ്റസമ്മതം നടത്തിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ ഷമിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബിസിസിഐ കണ്ടെത്തുകയും കരാര്‍ പുതുക്കുകയായിരുന്നു.

ഹസിന്‍ ജഹാന്റെ ആരോപണ പ്രകാരം തനിക്ക് വിവാഹേതര ബന്ധമുള്ളതായി ഷമി സമ്മതിച്ചതായാണ് പുതിയ വിവരം. ഇംഗ്ലണ്ടില്‍ വ്യാപാരമുള്ള മുഹമ്മദ് എന്നയാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഷമി ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്നും മുംബൈയില്‍ സ്ത്രീസുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാനാണ് ഇങ്ങനെ പറഞ്ഞതെന്നും ഷമി സമ്മതിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷമിക്കെതിരെ കൊലപാതക ശ്രമത്തിന്​ കേസ്​. കൊലപാതക ശ്രമത്തിന്​ പുറമേ ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്​. ഷമിയുടെ സഹോദരനെതിരെയും കേസുണ്ട്.

കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​​. ബലാല്‍സംഘ കുറ്റം ചുമത്തിയാണ്​ ഷമിയുടെ സഹോദരനെതിരെ കേസെടുത്തിരിക്കുന്നത്​. ഷമിയുടെ മൂത്ത​സഹോദരന്‍ തന്നെ ബലാല്‍സംഘം ചെയ്​തുവെന്ന ആരോപണമാണ് ഹസിൻ ഉന്നയിച്ചത്.