ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു. ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് നിസാര പരുക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാൻ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരവെയാണ് താരം അപകടത്തിൽപ്പെട്ടത്.
ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ നടത്തിയ അന്വേഷണത്തിൽ അതിൽ വാസ്തവമില്ലെന്നു കണ്ടെത്തിയിരുന്നു. തടഞ്ഞുവച്ച വാർഷിക കരാറിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി കളിക്കാൻ സാധ്യത തെളിഞ്ഞെങ്കിലും അപകടത്തിൽ പരുക്കേറ്റതോടെ ഷമിയുടെ ഐപിഎൽ സാധ്യതകൾ വീണ്ടും മങ്ങി.
തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് ‌ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു. മോഡലും കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ ചിയർ ഗേളുമായിരുന്ന ഹസിൻ ജഹാനെ 2012 ലാണ് ഷമി വിവാഹം കഴിച്ചത്.കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് എത്തിയതുമുതൽ ഷമി തന്നെ പീഡിപ്പിക്കുകയാണെന്ന് കാട്ടി ഹസിൻ കൊൽക്കത്താ പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഷമിക്ക് പാകിസ്ഥാനിൽ നിന്നുള്ളത് ഉൾപ്പെടെ നിരവധി പെൺകുട്ടികളുമായും ഒത്തുകളിക്കാരുമായും ബന്ധമുണ്ടെന്ന് ഹസിൻ പരാതിയിൽ ആരോപിച്ചിരുന്നു. ഷമിയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്ത ചാറ്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ള രേഖകളും ഹസിൻ പൊലീസിൽ സമർപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ