ക്രിക്കറ്റനെ മാന്യന്മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. മത്സരത്തിന്റെതായ വീറും വാശിയും മാറ്റി നിർത്തിയാൽ പലപ്പോഴും മാന്യമായ പെരുമാറ്റംകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസിൽ കയറികൂടിയ നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഏതൊരാളുടെയും ഹൃദയംതൊടുന്ന ഒരു കാഴ്ചയ്ക്ക് ഇന്ത്യ എ-ഓസ്ട്രേലിയ എ സന്നാഹ മത്സരം വേദിയായി. പരുക്കേറ്റുവീണ ഓസിസ് താരത്തിന്റടുത്തേക്ക് റൺസിന് ശ്രമിക്കാതെ ഓടിയെത്തിയ മുഹമ്മദ് സിറാജാണ് ആരാധകരുടെ കയ്യടി നേടുന്നത്.

ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഭാഗത്ത് ജസ്പ്രീത് ബുംറയുടെ രക്ഷാപ്രവർത്തനത്തിനിടയിലാണ് സംഭവം. തകർത്തടിച്ച ബുംറ കമറൂൻ ഗ്രീനിനെയും ബൗണ്ടറി പായിക്കാൻ ശ്രമിച്ചു. ബുംറയുടെ സ്ട്രെയ്റ്റ് ഡ്രൈവ് നേരെയെത്തിയത് ഗ്രീനിന്റെ മുഖത്തേക്കായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന മുഹമ്മദ് സിറാജ് ബുംറ റണ്ണിന് ശ്രമിക്കുന്ന കണ്ടിട്ടും ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രീനിന്റെ അടുത്തേക്ക് പാഞ്ഞു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗ്രീനിന്റടുത്ത് ആദ്യമെത്തിയത് സിറാജായിരുന്നു. ഏതൊരു മനുഷ്യസ്നേഹിയുടെയും കണ്ണും ഹൃദയവും നിറയ്ക്കുന്ന കാഴ്ച.