താരസംഘടന അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള മോഹന്‍ലാലിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു. പ്രജ എന്ന സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക..എന്ന ഗാനത്തിന്റെ അനുപല്ലവി വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇനിയയും മോഹന്‍ലാലുമാണ് വീഡിയോയില്‍. വളരെ ഫ്‌ളക്‌സിബിളായാണ് മോഹന്‍ലാല്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത്.
ഡിസംബര്‍ 7 ന് അബുദാബിയിലാണ് ‘ഒന്നാണ് നമ്മള്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകന്‍.
ലാലിന്റെ നൃത്തമികവിനെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ആക്ഷനും കട്ടിനുമിടയില്‍ കളിക്കുന്നത് പോലെയല്ല റിയല്‍ സ്‌റ്റേജില്‍ അതും ഈ പ്രായത്തിലെന്നാണ് ആരാധകരുടെ അഭിപ്രായം.
Leave a Reply