മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബിജെപിയുടെ ജനദ്രോഹ ഹര്‍ത്താലില്‍ മുട്ടുമടക്കി എന്നു കരുതിയെങ്കില്‍ തെറ്റി. ആവേശം ഇരട്ടിപ്പിച്ച് തിയേറ്ററുകളിലേക്ക് ജനപ്രവാഹം. കേരളത്തില്‍ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്. അതിനും മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. ഫാന്‍സ് ഷോകള്‍ക്ക് ശേഷമുള്ള ഷോകകള്‍ക്കും ഹര്‍ത്താലിനെ അനഗണിച്ച് തിയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഒടിയന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. കേരളത്തില്‍ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്. അതിനും മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. പ്രേക്ഷക ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. 37 രാജ്യങ്ങളില്‍ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ലോകം മുഴുവന്‍ 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ 412 സ്‌ക്രീനുകളില്‍ ആണ് എത്തുന്നത്. കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്യുന്നത് 2292 സ്‌ക്രീനുകളില്‍ ആയാണ്. ആദ്യ ദിവസം പന്ത്രണ്ടായിരത്തില്‍ അധികം പ്രദര്‍ശനം ആണ് ഈ ചിത്രം ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നടത്തുക.
True review without any degradation. Straight from theatre. By CET Film Club #odiyanreview #OdiyanRisesFromTomorrow #Odiyan pic.twitter.com/fPdnYZp6Nk
— Aditya Narayan 🌟 (@adityanarayanh8) December 14, 2018
ഹര്‍ത്താലിനെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ വിഷമത്തിലായിരുന്ന ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അര്‍ധരാത്രി മുതല്‍ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചിത്രത്തില്‍ 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Leave a Reply