മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. സിനിമാ രംഗത്തുള്ളവരും ആരാധകരും പാര്‍വതിയെ കഴിയും വിധം പഞ്ഞിക്കിടുന്നതായാണ് മനസിലാകുന്നത്. എന്നാല്‍ പാര്‍വതി ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് കേട്ടിട്ടുണ്ടോ. മോഹന്‍ലാല്‍ എന്ന നടന്റെ വലിയ ആരാധികയാണ് ഞാന്‍, അഭിനയത്തിന്റെ പാഠപുസ്തകമാണ് മോഹന്‍ലാല്‍ എന്നൊക്കെയാണ്.പാര്‍വതിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ഖരീബ് ഖരീബ് സിംഗിളേ. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് പാര്‍വതി ലാലിനെ കുറിച്ച് വാതോരാതെ സംസാരിച്ചത്.

2007 ല്‍ പാര്‍വതി മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.ഫ്ലാഷ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതില്‍ പിന്നെ ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ സഞ്ചരിയ്ക്കുന്ന ആരാധികയാണ് താന്‍ എന്നും, അദ്ദേഹത്തിന്റെ അനായാസ അഭിനയം കണ്ട് അത്ഭുതം തോന്നിയ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട് എന്നും പാര്‍വതി പറഞ്ഞു. മോഹന്‍ലാല്‍ ഒരു ആക്ടിങ് സ്‌കൂളാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഒരുപാട് ആരാധികമാരില്‍ ഒരാളാണ് താന്‍ എന്നാണ് പാര്‍വതി പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചു. അത്രയേറെ സ്ത്രീവിരുദ്ധത കസബയില്‍ ഉണ്ടെന്നും മമ്മൂട്ടിയെ പോലൊരു നടന്റെ സിനിമയില്‍ അത് പ്രതീക്ഷിച്ചില്ല എന്നുമാണ് പാര്‍വതി പറഞ്ഞത്. എന്തായാലും ഈ പറച്ചിലില്‍ പാര്‍വതിയെ വധിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.