കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ജാക്കി ചാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത നായർ സാൻ എന്ന ചിത്രത്തെ കുറിച്ച് നമ്മൾ കേട്ടത് ഏറെ വർഷങ്ങൾക്കു മുൻപാണ്. ആന്റണി ആൽബർട്ട് എന്ന സംവിധായകൻ ആണ് ആ ചിത്രമൊരുക്കാനായി മുന്നോട്ടു വന്നത്. ഷൂട്ടിംഗ് വരെ തുടങ്ങും എന്ന ഘട്ടത്തിൽ എത്തിനിൽക്കവേ ആണ് അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം മുടങ്ങി പോയത്. എന്നാൽ ഇപ്പോൾ മലയാള സിനിമ ആഗോള മാർക്കറ്റിൽ മോഹൻലാൽ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായർ സാൻ എന്ന ചിത്രവും മടങ്ങി വരികയാണ്. ആന്റണി ആൽബർട്ട് ഒരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ ആണ് ആന്റണി ആൽബർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് അണിനിരക്കുക. ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇറ്റലിയിലെ പ്രശസ്തമായ സിനെസിറ്റാ ഫിലിം സ്റ്റുഡിയോ കൂടി നിർമ്മാണ പങ്കാളികൾ ആയെത്തും. അമേരിക്കയിലും ഇറ്റലിയിലും ആയാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിക്കുക. ഛായാഗ്രഹണം, കലാ സംവിധാനം ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക വിഭാഗങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് ഹോളിവുഡിൽ നിന്നുള്ള പ്രശസതരാണ്. ഇതിനു ശേഷം ആണ് മോഹൻലാൽ- ജാക്കി ചാൻ ചിത്രം നായർ സാനും ആയി ആന്റണി ആൽബർട്ട് എത്തുക. ജപ്പാന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മലയാളി ആയ മാധവൻ നായർ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുക എന്നാണ് സൂചന.