മോഹന്‍ലാലിന്റെ ആരാധികമാരെ എണ്ണിയാല്‍ ഒടുങ്ങില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാരും ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്. ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ഉമ്മ… വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി, ആരോടാണു മക്കളെ കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂടയെന്ന്. എന്തായാലും സംഭവം പൊട്ടിച്ചിരിക്കുള്ള അവസരമായി.