കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വാർത്തയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നു എന്നത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് അതിഥി താരമായി മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹൈദരാബാദ് സെറ്റിൽ മോഹൻലാൽ ഇന്ന് ജോയിൻ ചെയ്തു എന്ന വാർത്തയാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നും നാളെയുമായി രണ്ട് ദിവസമാണ് മോഹൻലാലിന് ഈ ചിത്രത്തിൽ ഷൂട്ട് ഉണ്ടാവുക. ഒരു കംപ്ലീറ്റ് സർപ്രൈസ് പാക്കേജ് ആയാണ് മോഹൻലാൽ കഥാപാത്രം ഈ ചിത്രത്തിൽ വരിക എന്നാണ് സൂചന. ഇതാദ്യമായാണ് മോഹൻലാൽ രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

അമിതാബ് ബച്ചൻ, കമൽ ഹാസൻ, എൻ ടി ആർ, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെയെല്ലാമൊപ്പം വേഷമിട്ട താരമാണ് മോഹൻലാൽ. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ കമൽ ഹാസൻ അതിഥി വേഷം ചെയ്യും. രജനികാന്ത് ചിത്രമായ ജയിലറിലെ അതിഥി വേഷം ഷൂട്ട് ചെയ്തതിന് ശേഷം മോഹൻലാൽ ജോയിൻ ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോലമാവ്‌ കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അഭിനയിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്.