മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാൾ മാസ്സും അതിന് ഒപ്പം ക്ലാസ് ചിത്രങ്ങളും എടുത്ത സംവിധായകൻ രഞ്ജിത്ത് മനസ്സ് തുറന്നിരിക്കുകയാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ കൂടി.
തിരക്കഥാകൃത്തുക്കൾ സൂപ്പർതാരങ്ങളുടെ വീട്ടിൽ പോയി കുത്തിയിരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു എന്ന് രഞ്ജിത്. അക്ഷരോത്സവത്തിൽ ‘ തിരക്കഥയുടെ ഗ്രീൻ റൂം ‘ എന്ന വിഷയത്തിൽ ആണ് രഞ്ജിത് മനസ് തുറന്നത്. താരങ്ങളെ ആശ്രയിച്ചു സിനിമ എടുക്കുന്ന കാലം ഉണ്ടായിരുന്നു.
എന്നാൽ കാലമൊക്കെ അവസാനിച്ചു. പുതിയ കുട്ടികൾ സംഘമായി അധ്വാനിച്ചു ആണ് ഇപ്പോൾ സിനിമ എടുക്കുന്നത്. അതിനു അനുയോജ്യമായ പുതിയ അഭിനേതാക്കളെ കണ്ടെത്താൻ അടക്കം പുതിയ കുട്ടികൾക്ക് കഴിയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം തിരക്കഥ അവസാന ഫയൽ ഒന്നും അല്ല. തിരക്കഥയിൽ എപ്പോൾ വേണം എങ്കിലും മാറ്റം വരാമെന്നും രഞ്ജിത്.
ഇതിനു ഇടയിൽ ആണ് രഞ്ജിത് സൂപ്പർ താരങ്ങൾ കുറിച്ച് മനസ്സ് തുറന്നത്. മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് ‘പ്രാഞ്ചിയേട്ടൻ’. പക്ഷെ ആ സിനിമ എടുക്കുന്നതിൽ തന്നെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്.
ആളുകളെ പറ്റിക്കുന്ന കുറെയേറെ മാടമ്പി സിനിമകൾ താൻ എടുത്തിട്ടുണ്ട് എന്നും സർക്കസ് കണ്ടാൽ ആരും അതിലെ സാഹസിക രംഗങ്ങൾ അനുകരിക്കാറില്ല. സിനിമയും അനുകരിക്കേണ്ടതില്ല. നരസിംഹം പോലെയുള്ള സിനിമകൾ ചെയ്‌തൂടെ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് തൃപ്തി വരണ്ടേ എന്നും രഞ്ജിത് ചോദിക്കുന്നു.
Leave a Reply