സാജിദ് യഹിയ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി 4 ആണ് റിലീസ് തടഞ്ഞത്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് നടപടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് പരാതി. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ ആരോപണം ഉന്നയിച്ച് നേരത്തേ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. കേസില്‍ ആദ്യഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ വാദം കേട്ടതിനു ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കലവൂര്‍ രവികുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറക്കാരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
Leave a Reply