ഒന്നും രണ്ടും അല്ല 22 കിലോ ശരീരഭാരം കുറച്ച് വിസ്മയമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് താരപുത്രി. സമൂഹമാധ്യമത്തിലെ അനുഭവകുറിപ്പിലൂടെയാണ് വിസ്മയ മനസ്തുറക്കുന്നത്.

തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വിസ്മയ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതംതന്നെ മാറിമറിഞ്ഞെന്നും വളരെ മനോഹരമായ ഒരനുഭവമായിരുന്നെന്നും വിസ്മയ പറയുന്നു.

വിസ്മയയുടെ കുറിപ്പ് വായിക്കാം

തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ ചിലവഴിച്ചു. പടികള്‍ കയറുമ്പോള്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാന്‍ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാര്‍ഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളില്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവര്‍ത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. തീര്‍ച്ചയായും ഞാന്‍ മടങ്ങിവരും! ‘ ഒരു കോടി നന്ദി…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)