മോഹന്‍ലാലിന്റെ അടുത്ത രണ്ട് സിനിമകള്‍ പുതുതലമുറ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം. ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ടിനു പാപ്പച്ചന്‍റെയും ആഷിഖ് അബുവിന്‍റെയും സംവിധാനത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് സിനിമകളും ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചുവെന്ന സൂചനയുണ്ട്. ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പരിശീലന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മോഹന്‍ലാല്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ‘ബറോസാ’ണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തിയ ‘അജഗജാന്തര’മാണ് ടിനു പാപ്പച്ചന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ നായകനാക്കി പുതിയ ചിത്രവും ടിനു പാപ്പച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്‍’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്‌ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.