പാലക്കാട്: ലോക മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി.ടി ഉഷയും സംഘവും തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ സ്വര്‍ണ മെഡല്‍ കൊണ്ട് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പി.യു ചിത്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട് മുണ്ടൂരിലെത്തിയ മോഹന്‍ലാല്‍ പി.യു ചിത്രയെ അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.  ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസിലായിരുന്നു ചിത്ര സ്വര്‍ണ്ണം നേടിയത്. മധുരമായ ഒരു പ്രതികാരമായിരുന്നു പാവപ്പെട്ട ദമ്പതികളുടെ ഈ മകള്‍ക്ക് ഈ സ്വര്‍ണ വേട്ടയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് മനപൂര്‍വ്വം പി.ടി ഉഷയും ഷൈനി വില്‍സണും അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ചിത്രയെ വെട്ടിനിരത്തുകയായിരുന്നു.

താന്‍ എങ്ങനെയാണ് കായിക രംഗത്ത് ഉയര്‍ന്നു വന്നതെന്ന് മറന്ന് പി.ടി ഉഷ നടത്തിയ പ്രതികരണത്തിന് ഉഷയുടെ പേരിലുള്ള എറണാകുളത്തെ റോഡിന് പി.യു ചിത്ര എന്ന് നാമകരണം ചെയ്താണ് കേരളം പ്രതികരിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രക്കു വേണ്ടി ശബ്ദിച്ചു. ഓടുന്ന പാതയിലെല്ലാം സ്വര്‍ണ്ണം വാരിയചരിത്രമുള്ള ചിത്രക്കു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഹൈക്കോടതിവരെയെത്തി കാര്യങ്ങള്‍. അപ്പോഴേക്കും ചിത്രക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള നിശ്ചിത സമയവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കഴിവു തെളിയിച്ച ഒരു പാവം കായിക താരത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ലഭിക്കാമായിരുന്ന വലിയ അംഗീകാരം കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി അസൂയ മൂലം തുലച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്നെ അവഗണിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു. ചിത്ര നല്‍കിയത്. ഈ ചങ്കുറപ്പിനും ആത്മസമര്‍പ്പണത്തിനും കഴിവിനുമുള്ള അംഗീകാരമാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇപ്പോള്‍ ചിത്രക്ക് നല്‍കിയിരിക്കുന്നത്.