കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനം വിറ്റ വകയിലാണ് റോസ്ലിയെ തേടി ഒരു കോടി കമ്മീഷന്‍ എത്തുന്നത്. പത്തുകോടി ഒന്നാം സമ്മാനം തന്റെ സത്യസന്ധയ്ക്ക് ദൈവം തന്ന സമ്മാനമെന്നാണ് റോസിലിന്‍ പറയുന്നത്.രോഗിയായ ഭര്‍ത്താവ്, ചോര്‍ന്നൊലിയ്ക്കുന്ന വീട്,
പ്രതിസന്ധികള്‍ക്കിടെ ജീവിതം തള്ളി നീക്കുമ്പോഴും കളങ്കമില്ലാത്ത റോസ്ലിയുടെ സത്യന്ധതയ്ക്കാണ് ഭാഗ്യദേവത ഒരു കോടി സമ്മാനിച്ചിരിക്കുന്നത്. കളഞ്ഞുകിട്ടിയ 10 പവന്റെ സ്വര്‍ണ്ണമാല കണ്ട് മനം മയങ്ങാതെ അധികൃതര്‍ക്ക് തന്നെ കൈമാറുകയായിരുന്നു റോസ്ലി.
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസ്ലിയുടെ താമസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് റോസിലിന്റെ ഉപജീവനം.
വിമാനത്താവളമായത് കൊണ്ടുതന്നെ ടിക്കറ്റെടുക്കുന്നതില്‍ പതിവുകാരില്ല. വിദേശത്തുനിന്നുമെത്തിയ വിമാനങ്ങളിലൊന്നിലെ നാട്ടുകാരനായ യാത്രക്കാരന്‍ തന്റെ ദൈന്യത കണ്ടെടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം അടിച്ചത്. അടിച്ചാല്‍ പാതി ചേച്ചിയ്ക്കെന്ന് വാക്കു നല്‍കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന്‍ ഉറപ്പിയ്ക്കുന്നു. സമ്മാനത്തില്‍ പാതിയൊന്നും ഇല്ലെങ്കിലും കമ്മീഷന്റെ ഒരു കോടിയില്‍ തന്നെ റോസിലിന്‍ ഹാപ്പിയാണ്.
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസിലിനും വര്‍ഗീസിന്റെയും താമസം കൂലിപ്പണിക്കാരനായ മകനും ഒപ്പമുണ്ട്. ഓടുമേഞ്ഞ വീട് കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിച്ച അവസ്ഥയാണ്. ശുചിമുറിയടക്കം തകര്‍ന്നുകിടക്കുന്നു. പുറമ്പോക്കായതിനാല്‍ വീടിന് അറ്റകുറ്റപ്പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്.
ഒരു കോടി 20 ലക്ഷം രൂപയാണ് ലോട്ടറി വിറ്റ കമ്മീഷനായി റോസിലിയ്ക്ക് ലഭിയ്ക്കുക. നിലവില്‍ താമസിയ്ക്കുന്ന സ്ഥലത്തിനടുത്ത് എവിടെങ്കിലും അഞ്ച് സെന്റ് സ്ഥലം വാങ്ങണം. അതില്‍ ചെറിയ വീട്,കടങ്ങളുള്ളത് വീട്ടണം,മക്കളെ സഹായിയ്ക്കണം. ലോട്ടറിയടിച്ച് കോടിശ്വരിയായെങ്കിലും വില്‍പ്പന തുടരുമെന്ന് റോസിലി പറയുന്നു.
അങ്കമാലിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി നല്‍കിയത്. സമ്മാനം ലഭിച്ചയാള്‍ ഇവിടെയും ബന്ധപ്പെട്ടിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും എടുത്ത ടിക്കറ്റായതിനാല്‍ എറണാകുളത്തിന് പുറത്താകും 10 കോടിയുടെ ഭാഗ്യവാനെന്നാണ് കണക്കുകൂട്ടല്‍.
ഒന്നാം സമ്മാനമായ പത്ത് കോടി രൂപ BR235610 എന്നീ നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.
Leave a Reply