ലണ്ടൻ : ബ്രിട്ടൻ വിലപിക്കുകയാണ്. സൗമ്യമായ പുഞ്ചിരി ഇനിയില്ലയോ എന്നോർത്ത്. എഴുപത് വർഷം രാജസിംഹാസനത്തിലിരുന്ന രാജ്ഞിയെക്കുറിച്ചുള്ള എഴുപത് വസ്തുതകൾ അറിയാം.

1. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി.

2. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ജനനം 1926 ഏപ്രിൽ 21 -ന്.

3. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി തന്റെ ഭരണകാലത്ത് നടത്തിയത് 150 -ലധികം കോമൺവെൽത്ത് സന്ദർശനം

4. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ. ഇതിൽ കാനഡ 22 തവണ സന്ദർശിച്ചു.

5. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ).

6. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഭരണകാലത്ത് നടത്തിയത് ആയിരക്കണക്കിന് പൊതുപരിപാടികൾ. 21,000 പൊതുപരിപാടികൾ നടത്തിയെന്നാണ് കണക്കുകൾ.

7. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ.

8. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗിക വിരുന്നുകൾ.

9. 500 -ലധികം സംഘടനകളുടെ പാട്രൺ ആയിരുന്നു എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി. 70-ലധികം വിദ്യാഭ്യാസ-പരിശീലന സംഘടനകൾ, 60-ലധികം കായിക വിനോദ സംഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടും.

10. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാ കാർഡുകൾ.

11. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ.

12. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും.

13. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി ‘വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ’ എന്നതാണ്. ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.

14. എലിസബത്ത് രാജ്ഞി അടിയുറച്ച ദൈവവിശ്വാസിയാണ്.

15. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോ‍ർട്രെയിറ്റുകൾ. ആദ്യത്തേത് 1933ൽ ഏഴാം വയസ്സിൽ.

16. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും ഉണ്ട്.

17. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പൂന്തോട്ട പാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര മില്യണിലധികം പേരെ. 1952 മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 180-ലധികം പൂന്തോട്ട പാർട്ടികൾ നടന്നിട്ടുണ്ട്.

18. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ.

19. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. രാജ്ഞിയുടെ കിരീടധാരണവേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ.

20. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ.

21. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ.

22. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാം വയസ്സിൽ.

23. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാ വിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയാണ് എലിസബത്ത്.

24. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ.

25. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി.

26. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ്കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്

27. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954 മെയ്‌ 1ന് ലിബിയയിൽ നിന്ന്.

28. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997 ഓഗസ്റ്റ് 9ന്.

29. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത് 1976ൽ അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്.

30. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി. 1986 ലായിരുന്നു ഇത്.

31. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി.

32. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത് എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്ത് – 1997ൽ.

33. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ട്വീറ്റ് ചെയ്തത് 2014ൽ.

34. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഇന്‍‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ.

35. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപ്പെടുത്തിയത് 2009ൽ. ഭീകരാക്രമണം ചെറുക്കാനുള്ള സൈനിക നടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്കാണ് എലിസബത്ത് ക്രോസ് നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

36. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ.

37. ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണയുടെ പേരിൽ എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

38. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി 2012 ജൂൺ 3-ന് തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ – ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി.

39. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (168 ദിവസം). 1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു.

40. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ – 14 രാജ്യങ്ങൾ.

41. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്ന കണക്കെടുപ്പ് നേരിൽ കണ്ടത് 2009 ലാണ്.

42. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന്.

43. 2017-ൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ എഴുപതാം വിവാഹ വാർഷികം ആഘോഷിച്ചു.

44. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത്. ക്യാപ്റ്റൻ ബോബി മൂർ ആണ് ട്രോഫി ഏറ്റുവാങ്ങിയത്.

45. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ.

46. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്.

47. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ – ആദ്യജേതാവ് റിച്ചാർഡ് ക്വിൻ.

48. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ.

49. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ – സെന്റ് എഡ്വേർഡ്സ് കിരീടവും ഇംപീരിയൽ സ്റ്റേറ്റ് കിരീടവും.

50. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും.

51. കിരീടധാരണ ചടങ്ങ് ബിബിസിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം.

52. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ 1954 മുതൽ 1997 വരെ നടത്തിയത് 700ലധികം യാത്രകൾ.

53. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോ‍ഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് 1969ൽ മാത്രം.

54. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് – (YOU ARE HERE എന്നതായിരുന്നു സന്ദേശം)

55. രാജ്ഞിയും ഭർത്താവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ബഹിരാകാശത്ത് നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.

56. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം വൈകിട്ട് റേഡിയോ സന്ദേശം നൽകി. “നിങ്ങളുടെ വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കും.” ഇതായിരുന്നു സന്ദേശം.

57. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട്.

58. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് 1955ൽ മാത്രം – റെയിൽവേ പണിമുടക്ക് കാരണം. കോവിഡ് സമയത്ത് 2020-ലും 2021-ലും വിൻഡ്‌സർ കാസിലിൽ ചെറിയ രീതിയിൽ ചടങ്ങ് നടന്നു.

59. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്.

60. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല.

61. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് മുത്തച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്.

62. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 1937-ൽ തന്റെ 11-ാം വയസ്സിൽ ഗൈഡായി പ്രവ‍ർത്തിച്ചിട്ടുണ്ട്.

63. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ബർമീസ് എന്ന് പേരുള്ള ഒരേ കുതിരയെ.

64. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി.

65. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം വാഴിക്കലുകൾ.

66. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ‍‍ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ.

67. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ.

68. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി – കോമൺവെൽത്ത് കാനപി പദ്ധതി.

69. രാജ്ഞിക്ക് ജോർജ്ജ് ക്രോസ് അവാർഡ് നൽകി ആദരിച്ചു.

70. എലിസബത്ത് രാജ്ഞി 2012 ഒളിമ്പിക്സിൽ ജെയിംസ് ബോണ്ടിനൊപ്പമെത്തി.