രംഗബോധമില്ലാത്ത കോമാളിയാണ് മരണം. ചില സന്ദര്‍ഭങ്ങളില്‍ ഈ വാക്കുകള്‍ വളരെ ഉചിതവും പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അതിന് ഉദാഹരണമാണ് കോഴിക്കോട് നവവരന്റെ മുങ്ങി മരണം. റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച രാവിലെ നവദമ്പതികൾ ഒഴുക്കിൽ പെടുകയും നവ വരൻ ചുഴിയിൽ പെട്ട് മരിക്കുകയും ചെയ്തതോടെയാണ് പുഴയുടെ ഭീകരത നാട്ടുകാർ വെളിപ്പെടുത്തിയത്.

കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിൻലാൽ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കിൽ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെജിൻലാൽ ഒഴുക്കിൽ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ആൽബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആൾ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകർഷിക്കുന്നതു തന്നെയാണ്. എന്നാൽ, ആളുകൾ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാർ പറയുന്നത് വിനോദത്തിനെത്തുന്നവർ അനുസരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.

ശാന്തമായി ഒഴുകുമ്പോഴും പെട്ടെന്ന് വെള്ളം കൂടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ജാനകിക്കാട് പുഴയുടേത്. കടുത്ത വേനലിലും പെട്ടെന്ന് വെള്ളമിരച്ചെത്തും. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്നത്. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമായതും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വര്‍ഷങ്ങളായി റെജിയും കനികയും ഉള്ളില്‍ കൊണ്ടു നടന്ന വലിയ സ്വപ്‌നവും ആഗ്രഹവുമായിരുന്നു ഒരുമിച്ചുള്ള ഒരു ജീവിതം. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു, ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് നടന്ന് തുടങ്ങും മുമ്പാണ് വിധി ഇവരുടെ ജീവിതത്തില്‍ വില്ലനായി ഭവിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു റെജിയും കനികയും വിവാഹിതര്‍ ആയത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതവും അനുവാദവും ലഭിച്ച് വിവാഹിതര്‍ ആയതിന്റെ സന്തോഷവും ഇരുവര്‍ക്കുമുണ്ടായിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല.

മാര്‍ച്ച് 15ന് നടന്ന വിവാഹത്തിന് പിന്നാലെ ഞായറാഴ്ച മീന്തുളളിപ്പാറയില്‍ ഇവര്‍ ഫോട്ടോഷോട്ടിനെത്തിയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങിയ ശേഷം ഒന്നുകൂടി അവിടം കാണാനും ആ മനോഹാരിത കുടുംബക്കാരോടൊപ്പം ആസ്വദിക്കാനും എത്തിയപ്പോഴാണ് ഇന്ന് അപ്രതീക്ഷിത ദുരന്തമുണ്ടായത്. 28കാരനായ റെജിലാല്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. നൃത്ത അധ്യാപികയായ കനികയും റെജിയും തമ്മിലുണ്ടായിരുന്ന ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് റെജിയുടെ ദാരുണ മരണം.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതുകയും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു