പ്രതിദിനം 4 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഏപ്രിലില്‍ മാത്രം 69.34 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 48,000 പേരാരണ് മരിച്ചത്. ഒരു രാജ്യത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത കണക്കാണിത്. കഴിഞ്ഞ ആറ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത്തില്‍ കൂടുതല്‍ രോഗികളാണ് ഏപ്രില്‍ മാസത്തില്‍ മാത്രമുണ്ടായത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. അതിനിടെ, ഇന്ത്യയില്‍ നിന്ന് എത്തുവരെ ശിക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ. 14 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരും പൗരന്മാരുമായവര്‍ക്ക് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിലക്ക് ലംഘിച്ച് പ്രവേശിക്കുന്നവര്‍ക്ക് തടവും പിഴയും ചുമത്തുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. അഞ്ച വര്‍ഷം വരെയാണ് തടവുശിക്ഷ. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇസ്രയേല്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. യുക്രൈന്‍, എത്യോപ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളിലുമുള്ള ഇസ്രയേലി പൗരന്മാര്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് പ്രവേശനമുണ്ടാവില്ല.

ഒരാഴ്ചയ്ക്കുള്ളിലാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം പിന്നിടുന്നത്. ഇന്നലെ 4,01,993 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 3523 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,988 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുവരെ 1,91,64,969 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,56,84,406 പേര്‍ രോഗമുക്തി നേടി. 2,11,853 പേരാണ് മരണമടഞ്ഞത്. 32,68,710 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതിനകം 15,49,89,635 കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനകം 28,83,37,385 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 19,45,299 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

അതിനിടെ, കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ വിദേശത്ത് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. ഫോര്‍മുല കൈമാറാന്‍ തയ്യവറാണെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളിലെ മരുന്നു നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് സിറം ഇന്‍സിറ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞു. ആസ്ട്രസിനികെയുടെ വാക്‌സിനാണ് സിറം നിര്‍മ്മിക്കുന്നത്. കോവാക്‌സിന്‍

സംസ്ഥാനങ്ങള്‍ക്കുള്ള 2021-22 വര്‍ഷത്തെ ദുരന്ത നിവാരണ ഫണ്ടിന്റെ ആദ്യഗഡു കേന്ദ്രം നല്‍കിത്തുടങ്ങി. ഈ വര്‍ഷം 8873.6 കോടി രൂപയാണ് കൈമാറുന്നത്. ആദ്യഗഡുവായി പകുതി തുകയായ 4436.8 കോടി നല്‍കും. ഇത് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി ജൂണിലാണ് ദുരന്ത നിവാരണ ഫണ്ട് കൈമാറുക.