ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിങ്ങൾ അബദ്ധത്തിലാണെങ്കിൽ പോലും ബസ് ലെയ്നുകളിൽ കൂടി വാഹനം ഓടിച്ചിട്ടുണ്ടോ? ഒട്ടു മിക്കവരുടെയും ഉത്തരം അതെ എന്നായിരിക്കും. റോയൽ ഓട്ടോ മൊബൈൽ ക്ലബ് (ആർ എസി) നടത്തിയ ഒരു പഠനം അനുസരിച്ച് ഏകദേശം മൂന്നിൽ ഒരു വിഭാഗം ഡ്രൈവർമാർ ഈ രീതിയിൽ ബസ് ലെയ്നുകളിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. സർവേയിൽ പങ്കെടുത്ത 36 ശതമാനം പേരും ഈ രീതിയിൽ വാഹനം ഓടിച്ചിട്ടുള്ളവരാണ്.
പലരും ഇത്തരം കുറ്റങ്ങൾ ചെയ്തത് മന: പൂർവ്വമല്ലാത്തതു കാരണം ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിന് പകരം ആദ്യം മുന്നറിയിപ്പു നൽകണമെന്ന ശുപാർശയാണ് ആർ എസി മുന്നോട്ട് വച്ചിരിക്കുന്നത്. അബദ്ധത്തിൽ ബസ് അപകടത്തിൻ്റെ ലെയ്നുകളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അഞ്ചിൽ രണ്ടുപേർ (42%) ക്യാമറകളിൽ പിടിക്കപ്പെടുകയും പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്.
ഇത്തരത്തിൽ പ്രശ്നത്തിൽപ്പെട്ട പലരും സൂചനാ ഫലകങ്ങളുടെ അഭാവമാണ് പ്രശ്നത്തിന് കാരണമെന്നാണ് അഭിപ്രായപ്പെട്ടത്. ഏകദേശം 56 ശതമാനം ആൾക്കാരും സൈനേജ് അപര്യാപ്തമാണെന്നാണ് പറഞ്ഞ്. ബസ് ലെയ്നിൽ മനഃപൂർവ്വം വാഹനമോടിച്ചതായി 4% മോട്ടോർ വാഹന ഉടമകൾ മാത്രമാണ് സമ്മതിച്ചത്. മിക്ക ഡ്രൈവർമാരും മനഃപൂർവ്വം ബസ് ലെയ്നുകളിൽ വാഹനമോടിക്കുന്നവരല്ലെന്ന് ആർഎസി പോളിസി മേധാവി സൈമൺ വില്യംസ് പറഞ്ഞു. ആർ എ സി നടത്തിയ സർവേയിലെ കണ്ടെത്തൽ ഇത് സാധൂകരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. പല സ്ഥലങ്ങളിലും ബസ് ലെയ്ൻ നിയമങ്ങളും വ്യത്യസ്തമാണ്. ചിലത് തിരക്കേറിയ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അല്ലെങ്കിൽ ടാക്സികൾ, മോട്ടോർ ബൈക്കുകൾ പോലുള്ള മറ്റ് ചില വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന ബസ് പാതകൾ ഉണ്ട് . ഇതും ഡ്രൈവർമാർക്ക് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.
Leave a Reply