നടന്‍ മുകേഷിനെതിരേ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ലൈംഗിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ നടനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് കൂടുതല്‍ യുവതികള്‍ രംഗത്തെത്തുമെന്ന് സൂചന. മുകേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായ ഒരു യുവതി തന്റെ ഭര്‍ത്താവിനോട് ഇക്കാര്യം പറയുകയും അവര്‍ മുകേഷിനെ നേരിട്ടു ചെയ്യുമെന്ന് കൈകാര്യം ചെയ്യുമെന്ന് ആയപ്പോള്‍ മാപ്പുപറഞ്ഞ് തടിയൂരിയതും നാലുവര്‍ഷം മുമ്പാണ്.

അതേസമയം മീ ടു ക്യാംപെയ്ന്‍ മുകേഷിന്റെ കുടുംബത്തിലും പൊട്ടിത്തെറിയുണ്ടാക്കി. മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ വാര്‍ത്തയറിഞ്ഞ് ക്ഷുഭിതയായെന്നും നടനോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്തിടെയാണ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചിതനായ മുകേഷ് കലാകാരിയായ ഇവരെ വിവാഹം കഴിക്കുന്നത്. മുകേഷിനെതിരായ വെളിപ്പെടുത്തലുകള്‍ വന്നതോടെ ഭാര്യവീട്ടുകാരും നടനോട് നീരസത്തിലാണ്.

മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ എം.എല്‍.എ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ഇവര്‍ ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെണ്‍കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ചയാണ് മുകേഷിനെതിരേ ടെസ് തുറന്നുപറച്ചില്‍ നടത്തിയത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ആരോപണങ്ങള്‍ മുകേഷിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മുകേഷിന് രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ് അന്ന് ടെക്നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുദിവസം രാത്രി മുകേഷ് വില്‍ച്ച് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രോഗ്രം ഹെഡായിരുന്ന ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയ്നെ വിവരം അറിയിച്ചു. അദേഹമാണ് തന്നെ രക്ഷിച്ചത്.