ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷവും കുടിയേറ്റത്തിൽ കാര്യമായ കുറവ് വന്നില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 4 മാസ കാലയളവിൽ ഇരുപതിനായിരത്തിലധികം ആളുകളാണ് ചെറു ബോട്ടുകളിലായി യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറ്റം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയും 112 പേരുമായി രണ്ട് ബോട്ടുകൾ യുകെയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം 20110 പേർ ചെറു ബോട്ടുകളിൽ യുകെയിൽ എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂലൈ 4 ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചർച്ച വിഷയം യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിലെ വർദ്ധനവ് ആയിരുന്നു. ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സാധ്യമായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യ 6 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കെയർ സ്റ്റാർമറിൻ്റെ സർക്കാരിന്റെ കാലത്ത് കൂടുതൽ കുടിയേറ്റം നടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞവർഷം ഇതേ വർഷ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അനധികൃത ക്രോസിങ്ങുകളുടെ എണ്ണം 15 ശതമാനം കൂടുതലാണ്.


നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാർ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. എന്നാൽ ആരോഗ്യരംഗം ഉൾപ്പെടെയുള്ള പല മേഖലകളിലായി മതിയായ പ്രവർത്തി പരിചയമുള്ള തൊഴിലാളികളുടെ അഭാവം മൂലം കുടിയേറ്റത്തിന് പൂർണമായും ഒഴിവാക്കാൻ യുകെയ്ക്ക് കഴിയില്ല. എല്ലായ്പ്പോഴും കുടിയേറ്റം ആവശ്യമാണെന്നും എന്നാൽ അത് ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതുമായി സന്തുലിതമാക്കേണ്ടതുണ്ടെന്നും മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഓഫ് ബിസിനസ് ആയ പാറ്റ് മക്ഫാഡൻ പറഞ്ഞത് ശ്രദ്ധേയമാണ്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ നടപടികൾ എങ്ങനെ മലയാളികളെ ബാധിക്കുമെന്നാണ് പ്രധാനമായും യുകെയിൽ സ്റ്റുഡൻറ് വിസയിൽ എത്തുന്ന മലയാളി വിദ്യാർഥികൾ ഉറ്റുനോക്കുന്നത് . നഷ്ടത്തിലായ യു കെ യൂണിവേഴ്സിറ്റികളെ സഹായിക്കാൻ ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ അഡ്മിഷനുകളെ ബാധിക്കുന്ന നടപടികൾ സർക്കാർ സ്വീകരികക്കില്ലെന്നാണ് പൊതുവെ കരുതുന്നത്.