ന്യൂസ് ഡെസ്ക് മലയാളം യുകെ

കേറ്റ് മിഡിൽടണുമായുള്ള അഭിപ്രായവ്യത്യാസവും പിണക്കങ്ങളും മെഗാൻ പങ്കു വെച്ചേക്കാം എന്നത് രാജകുടുംബത്തിന് അസ്വാരസ്യം ഉണ്ടാക്കും എന്നത് തീർച്ചയാണ്. മെഗാന്റെ വെളിപ്പെടുത്തലുകൾ പ്രിൻസ് ഹാരിക്കും വില്യമിനും ഇടയിലുള്ള ബന്ധത്തെയും വഷളാക്കാൻ സാധ്യത ഏറെയാണ്. വെളിപ്പെടുത്തലുകൾ മെഗാന്റെ ന്യൂക്ലിയർ ഓപ്ഷനുകൾ ആണെന്ന് നിസ്സംശയം പറയാം. നിരവധി പൊട്ടിത്തെറികൾക്ക് കാരണമായേക്കാം എന്നതിനാലാണിത്.

മെഗാന്റെ പിതാവ് തോമസ് മാർക്കിളുമായുള്ള തകർന്ന ബന്ധത്തെ പറ്റിയും ചർച്ചകൾ ഉണ്ടാകും. യുഎസിൽ യുകെ സമയം വെളുപ്പിന് ഒരു മണിക്കാണ് ആദ്യം സംപ്രേഷണം ചെയ്യുക. നാളെ രാത്രി 9 മണിയോടെ ഐടിവിയും ഇന്റർവ്യൂ പുറത്തുവിടും.

കേംബ്രിഡ്ജ് പ്രഭ്വിയുമായുള്ള മെഗാന്റെ സൗന്ദര്യ പിണക്കങ്ങൾ മുൻപും ചർച്ചാവിഷയമായിരുന്നു. ഒരു വിവാഹ വസ്ത്രത്തിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസം ഒരിക്കൽ പുറത്തുവന്നതാണ്. ” അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി തുറന്നു സംസാരിക്കുകയാണെങ്കിൽ രാജകുടുംബത്തിന് അത് ഉണ്ടാക്കാവുന്ന അപമാനം ചെറുതല്ല. വില്യത്തിനും ഹാരിക്കും കേറ്റിനും ഇടയിലുള്ള കാര്യങ്ങൾ പെട്ടി തുറന്നു പറയാനുള്ള അവസരം ആണ് മെഗാന് ലഭിച്ചിരിക്കുന്നത്.

തോമസ് മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ മെഗാന് മുന്നിൽ ഒഫ്ര പ്രദർശിപ്പിക്കുകയും അതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്. ഇത് നാടകീയമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. മുൻപൊരിക്കലും ഹാരിയും മെഗാനും ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. ഇതിനുമുൻപ് 2018ൽ ബെർമിങ്ഹാം കൊട്ടാരത്തിൽ തന്റെ ജോലിക്കാരോട് മെഗാൻ അപമര്യാദയായി പെരുമാറി എന്നും റിപ്പോർട്ടുണ്ടായിരുന്നു.

99കാരനായ ഫിലിപ്പ് രാജകുമാരൻ ഹൃദയസംബന്ധിയായ ശസ്ത്രക്രിയയെ തുടർന്ന് പത്തൊമ്പതാം ദിവസം ആശുപത്രിയിൽ തുടരുമ്പോഴാണ് ഇന്റർവ്യൂ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.