ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ബ്രാൻഡായ മോറിസണിന്റെ പാലിന് ഇനിയും മുതൽ കാലാവധി തീരുന്ന തീയതി ഉണ്ടാവില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. കാലാവധി കഴിഞ്ഞെന്ന പേരിൽ ലക്ഷകണക്കിന് ലിറ്റർ പാൽ ഉപഭോക്താക്കൾ കളയുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. പാൽ കേടായോന്ന് അറിയാൻ മണത്തു നോക്കാനാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

യുകെയിൽ ഏറ്റവും കൂടുതൽ വെയ്സ്റ്റ് ആകുന്ന ഭക്ഷണസാധനങ്ങളിൽ മൂന്നാം സ്ഥാനമാണ് പാലിനുള്ളത് . 250 മില്ല്യൺ ലിറ്റർ പാൽ ഒരുവർഷം വെയ് സ്‌റ്റാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 50 മില്യൺ ലിറ്റർ പാൽ കേടായില്ലെങ്കിലും യൂസ് ബൈ ഡേറ്റ് കഴിഞ്ഞതിനാൽ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്നതാണ്. അതിനാൽ യൂസ് ബൈ ഡെയിറ്റിന് പകരം ബെസ്റ്റ് ബിഫോർ ഡെയ്റ്റ് ആയിരിക്കും ഇനിയും മുതൽ മോറിസണിന്റെ പാലിൽ ഉണ്ടാവുക.