ലണ്ടൻ: മോർട്ട്ഗേജ് നിരക്കുകൾ കൂട്ടാനൊരുങ്ങി ബാങ്കുകൾ. പ്രധാനമായും ഭവനവായ്പയുടെ ചിലവുകൾ കൂട്ടാനാണ് നിർദേശം. നിലവിൽ ശരാശരി നിരക്ക് 6% അടുത്താണ്. രണ്ട് വർഷത്തെ ഫിക്സഡ് മോർട്ഗേജ് ഡീൽ നിലവിൽ 5.75% ആണ്. മിനി ബഡ്ജറ്റ് ദിവസം ഇത് 4.74% ആയിരുന്നെന്നും സാമ്പത്തിക വിവര സേവനമായ മണി ഫാക്ടസ് പറഞ്ഞു.
പലിശ നിരക്ക് വർധിച്ചതിനാൽ ഡിസംബർ മുതൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു. ഡിസംബറിൽ, ശരാശരി രണ്ട് വർഷത്തെ സ്ഥിര ഇടപാട് 2.34% ആയിരുന്നു. മോർട്ട്ഗേജ് കാലയളവിൽ ഫിക്സഡ് ഡീൽ പലിശ നിരക്കുകൾ മാറില്ല, അതിനാൽ പുതിയതോ പുതുക്കുന്നതോ ആയ വായ്പക്കാർക്ക് നിരക്കുകളിൽ മാറ്റം വരുന്നില്ല.
ഇതിനെ തുടർന്ന് കടം കൊടുക്കുന്നവർ എല്ലാം പ്രതിസന്ധിയിലാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയും പ്രശ്നങ്ങളും വലിയൊരു തിരിച്ചടിയിലേക്ക് നയിക്കുമോ എന്നുള്ള സംശയമാണ് ഇതിനു പിന്നിൽ. ഉയർന്ന കടബാധ്യതയുള്ള അല്ലെങ്കിൽ ക്രെഡിറ്റിൽ തിരിച്ചടവ് നഷ്‌ടപ്പെട്ട വീട്ടുടമകൾക്ക്, ഹ്രസ്വകാലത്തേക്ക് അവരുടെ തിരഞ്ഞെടുപ്പ് വളരെ പരിമിതമാണെന്ന് പറയുന്നുണ്ട്. അതേസമയം മോർട്ട്ഗേജ് ദാതാക്കൾക്ക് വായ്പ നൽകാൻ ഇനിയും പണം ലഭ്യമാണെന്നാണ് ബ്രോക്കർമാർ പറയുന്നത്.
Leave a Reply