ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- സാന്ദ്രിഗ്രാമിലെ രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ ആദ്യമായി പങ്കുചേർന്ന് ആറുവയസ്സുകാരൻ ജോർജ് രാജകുമാരനും, നാലുവയസ്സുകാരി ഷാർലറ്റ് രാജകുമാരിയും. മാതാപിതാക്കളായ വില്യമിനോടും, കെയ്റ്റിനോടും ഒപ്പമാണ് ഇരുവരും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തത്. സാന്ദ്രിഗ്രാമിലെ സെയിന്റ് മേരി മഗ്ദലീൻ ഇടവകയിൽ ആണ് രാജകുടുംബാംഗങ്ങൾ ക്രിസ്മസ് ശുശ്രൂഷക്ക് പങ്കെടുത്തത്. അനേകമാളുകൾ രാജ്ഞിയെയും കുടുംബാംഗങ്ങളെയും സ്വീകരിക്കാൻ എത്തിയിരുന്നു. രാജകുടുംബാംഗങ്ങളെ കാണുവാൻ വേണ്ടി പലരും രാവിലെ തന്നെ എത്തിയിരുന്നു.

ആദ്യമായി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത ജോർജ് രാജകുമാരനെയും, ഷാർലറ്റ് രാജകുമാരിയെയും ആളുകൾ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. ലൈംഗിക ആരോപണം നേരിടുന്ന ആൻഡ്രൂ രാജകുമാരൻ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. അദ്ദേഹം ശുശ്രൂഷയിൽ പങ്കെടുത്തെങ്കിലും, കുടുംബാംഗങ്ങളിൽ നിന്നും അകന്നുമാറി ആണ് നിന്നത്.

അഭിപ്രായ ഭിന്നതകളെ മാറ്റി നിർത്തിയാൽ മാത്രമേ ജനങ്ങൾ തമ്മിൽ സാഹോദര്യവും ഐക്യവും ദൃഢം ആവുകയുള്ളൂ എന്ന് രാജ്ഞി തന്റെ ക്രിസ്മസ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ നിന്നും ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യപ്പെട്ട ഫിലിപ്പ് രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തില്ല.