ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷെഫീൽഡിൽ 35കാരിയും ഒരു കുട്ടിയുടെ അമ്മയുമായ നതാഷ ഹ്യൂവിറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ എൻ.എച്ച്.എസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു . തലവേദന, തലചുറ്റൽ തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായിട്ടും, 111 ഹെൽപ്‌ലൈൻ വഴി ബന്ധപ്പെട്ടപ്പോൾ അത് ചെവി അണുബാധയെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലേയ്ക്ക് അടിയന്തിരമായി റഫർ ചെയ്യാതിരുന്നതാണ് ദാരുണാന്ത്യത്തിന് കാരണമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2022 ഡിസംബർ 18-ന്, ക്രിസ്മസിന് ഒരാഴ്ച മുൻപ്, ചികിത്സ ലഭിക്കാൻ വൈകിയതാണ് നതാഷ മരിക്കാൻ കാരണമായത് . ഭർത്താവ് നിക്ക് (44)യും 16 മാസം പ്രായമായ മകൻ ഹാരിയും അടങ്ങുന്ന കുടുംബത്തിന്റെ തോരാ കണ്ണീരിനാണ് ഈ സംഭവം കാരണമായത് . യോർക്‌ഷയർ ആംബുലൻസ് സർവീസ്, 111 ഹെൽപ്‌ലൈൻ തെറ്റായ നിർദ്ദേശം നൽകിയതായി സമ്മതിക്കുകയും, നേരത്തെ ആശുപത്രിയിൽ എത്തിക്കാനായിരുന്നുവെങ്കിൽ നതാഷയുടെ ജീവൻ രക്ഷിക്കാനായേനെയെന്നും വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.