തിരുവനന്തപുരം കോവളത്ത് കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി മൂന്ന് പേർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), അമ്മ ദമയന്തി (60) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 9.30ഓടെ വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് കാറിന്റെ ഡിക്കിക്കുള്ളിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്ന വ്യാജേന പള്ളിച്ചൽ– വെങ്ങാനൂർ വഴി ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇവരുടെ മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിന്ദുവിനെ നേരത്തെയും ഓട്ടോറിക്ഷയിൽ നാല് കിലോ കഞ്ചാവുമായി പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞ് പരിശോധിച്ച ഡാൻസാഫ് സംഘം പ്രതികളെ വിഴിഞ്ഞം പോലീസിന് കൈമാറുമെന്ന് അറിയിച്ചു.