ആലപ്പുഴയില്‍ അവിവാഹിതനായ യുവാവും വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ യുവതിയും ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാർ (കണ്ണൻ-38),പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
രണ്ടാഴ്ച്ച മുൻപാണ് യുവതി സലീം കുമാറിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഭർത്തൃമതിയും മൂന്നുകുട്ടികളുടെ മാതാവുമാണ് ശ്രുതി.
അവിവാഹിതനായ സലിംകുമാറുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രുതിയുടെ ഭർതൃ സഹോദരന്റെ വർക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു സലിംകുമാർ. കുറച്ചു ദിവസങ്ങള്‍ക്ക് മുപാണ് ഇയാള്‍ ഇവിടെ ജോലിക്ക് കയറിയത്.
വർക്ക്ഷോപ്പിന് എതിർവശത്താണ് ശ്രുതിയുടെ വീട്. അങ്ങനെയാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
Leave a Reply