ലണ്ടൻ: ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. ലോറൻ ബ്ലാക്ക് (36) എന്ന സ്ത്രീയാണ് മരിച്ചത്. ഗെയിമിൽ ലോഗിൻ ചെയ്യാത്തത് കാരണം മറ്റ് സുഹൃത്തുക്കൾ അലാറം മുഴക്കിയതിനെ തുടർന്നാണ് ദാരുണമായ സംഭവം. യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗെയിമർമാർ സ്കോട്ട്‌ലൻഡിലെ പോലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് മരണവാർത്ത പുറത്തുവന്നത്.

റെൻഫ്രൂവിലെ എഡ്ഗർ ക്രസന്റിലുള്ള വീട്ടിലായിരുന്നു 36 കാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ കഴിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇസ്രായേലിൽ നിന്നും ഗെയിമിൽ പങ്കെടുക്കുന്ന സുഹൃത്ത് ഇയാൽ എൽഹദാദാണ് വിവരം പോലീസിനെ അറിയിച്ചത്. ‘ലോറനും ഞാനും കഴിഞ്ഞ നാല് വർഷമായി എല്ലാ ദിവസവും സംസാരിക്കുന്നു. കുറച്ച് ദിവസങ്ങളായി മെസേജിനു മറുപടിയോ വിളികളോ ഇല്ലായിരുന്നു. അതാണ് സംശയം ജനിപ്പിച്ചത്’ – അദ്ദേഹം പറഞ്ഞു.

ലോറന്റെ ആകസ്മിക വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കൾ. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഒരാൾ ഇനി കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ലോകമെമ്പാടും നൂറുകണക്കിന് ആളുകളാണ് അവളുടെ വിയോഗത്തിൽ കരയുന്നതെന്നും ഇയാൽ പറഞ്ഞു.