പൊന്‍കുന്നം: രണ്ടു വയസുകാരന്‍ ലിമോണിനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ എല്ലാം ഒരു ദു:സ്വപ്‌നം പോലെ മറക്കാനാണ് പെറ്റമ്മ ലിസയുടെ ശ്രമം. മോന്‍ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തില്‍ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓര്‍ത്തു പറയുമ്പോള്‍ തേങ്ങുകയാണീ മാതൃഹൃദയം. എല്ലാം ദെവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേര്‍ത്തു പിടിക്കാന്‍ തുണയായത് ദെവത്തിന്റെ സ്‌നേഹം മൂലമാണെന്ന് ലിസയും കുടുംബവും.

ബുധനാഴ്ച വെകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് പൈനുങ്കല്‍പ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും, ലിസ(24)യുടേയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണപ്പോള്‍ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്‌നേഹത്തിന്റെ ശക്തിയില്‍ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തില്‍ നിന്ന് ലിമോണിനെ കെക്കുമ്പിളിലാക്കി പൊന്തി വന്നപ്പോഴേക്കും ദെവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓടിക്കൂടിയ പരിസരവാസികളിട്ടു നല്‍കിയ കയറില്‍ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാര്‍ യാത്രികന്‍ പെരുമ്പള്ളില്‍ അനില്‍കുമാര്‍ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാന്‍ സഹായിച്ചു. വൈകിട്ടു അഞ്ചുമണിയോടെ മുറ്റത്തേക്ക് ഇറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ഇരട്ടക്കുട്ടികളായ ലിമോണും ലിയോണും മൂത്തകള്‍ ലിമയും പുറത്തിറങ്ങിയിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പുറത്തെത്തിയപ്പോഴാണ് മകന്‍ ലിമോണ്‍ കിണറിന്റെ വലയിലെ വിടവിലൂടെ ഊര്‍ന്ന് കിണറ്റിലേക്കു വീഴുകയായിരുന്നു. രക്ഷപ്പെട്ട് കരയില്‍ കയറിയപ്പോള്‍ മാതൃസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി മകനെ ആലിംഗനം ചെയ്തു ലിസ മുത്തം നല്‍കിയപ്പോള്‍ ആശ്വാസം കൊണ്ടത് ഒരു നാടാണ്.