ബീജിംഗ്: രോഗിയായ കുഞ്ഞിന്റെ ചികിത്സാബില്‍ അടയ്ക്കാന്‍ ഗതിയില്ലാതെ ഒരമ്മ. തെരുവില്‍ മുലപ്പാല് വിറ്റ് ഇവര്‍ ആശുപത്രി ബില്ലടയ്ക്കാന്‍ പണം കണ്ടെത്തുന്നു. ചൈനയിലാണ് സംഭവം.
മിയോപൈ വിഡിയോ വെബ്‌സൈറ്റില്‍ പീയര്‍ വീഡിയോ ആണ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിലേക്ക് അമ്മയും പിതാവും കൂടി 100,000 യുവാന്‍ (11,250 പൗണ്ട്) അടിയന്തരമായി കണ്ടെത്തേണ്ടി വന്നിരുന്നു. ഇതിനു കഴിയാതെ വന്നതോടെയാണ് അമ്മ തെരുവിലേക്ക് ഇറങ്ങിയത്.
ചൈനീസ് സോഷ്യല്‍ മീഡിയയായ സിന വെയ്‌ബോ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതോടെ 24 ലക്ഷം പേരാണ് കണ്ടത്. അയ്യായിരത്തോളം കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ഷെന്‍ഹായ് ചിന്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തുവച്ചാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
ഷെന്‍ഴാനിലെ ബവോവന്‍ ഡിസ്ട്രിക്ട് പീപ്പിള്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഈ ദമ്പതികളുടെ രണ്ട് കുട്ടികളില്‍ ഒരാള്‍. കുട്ടിയെ സുഖപ്പെടുത്തണമെങ്കില്‍ ഒരു ലക്ഷം യുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്ന് കുട്ടിയുടെ പിതാവ് വീഡിയോയിലൂടെ പറയുന്നുണ്ട്
മാതാപിതാക്കളുടെ ഈ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്. താഴ്ന്ന വരുമാനത്തില്‍പെട്ടവര്‍ക്ക് രോഗം വന്നാല്‍ സംഭവിക്കാവുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും അനുകൂലിക്കുവര്‍ പറയുന്നു. ‘സെല്‍ മില്‍ക്, സേവ് ഗേള്‍’ എന്ന ആശയമുയര്‍ത്തി പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സഹായം തേടുന്നന്നതിനുള്ള ഏറ്റവും മോശമായ മാര്‍ഗമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനയിലെ ആരോഗ്യമേഖലയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
Leave a Reply