തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനും രണ്ടു വനിതകളും ഉൾപ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍. നെഹ്റുവിന് നഗരഭരണവും പെരിയസ്വാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും നൽകി.
വനിത, സാമൂഹിക ക്ഷേമവകുപ്പുകൾ ഗീതാ ജീവനാണ് നൽകിയിരിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് കയല്‍വിഴി ശെല്‍വരാജിനും നൽകി. ഇവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍. അതേസമയം സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളാണ് ഡിഎംകെ സഖ്യം നേടിയത്.
Leave a Reply