ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലുമായി 4.5 മില്യനോളം വീടുകൾ ലീസ്‌ഹോൾഡിലാണ് നിലനിന്നു വരുന്നത്. ഇത്തരം ആളുകൾക്ക് വസ്തു ഉടമയ്ക്ക് വർഷംതോറും ഗ്രൗണ്ട് റെന്റുകൾ നൽകുന്നത് സാധാരണമാണ്. ഇത്തരക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഗ്രൗണ്ട് റെന്റുകൾ ഏറ്റവും കുറഞ്ഞ രീതിയിൽ തന്നെ നിലനിർത്തുവാനുള്ള തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് എംപിമാർ. തിങ്കളാഴ്ചയാണ് കോമൺസിൽ എതിർപ്പുകൾ ഒന്നുമില്ലാതെ ലീസ് ഹോൾഡ് റിഫോം ബിൽ പാസായത്. ഹൗസ് ഓഫ് ലോഡ്സ് മുൻപ് തന്നെ ഈ ബിൽ പാസാക്കിയിരുന്നു.
റെന്റുകൾ വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും എന്ന കണ്ടെത്തലാണ് ഈ നിയമം പാസാകാനുള്ള പ്രധാനകാരണം. ലീസ്ഹോൾഡിലുള്ള വസ്തുവിലുള്ള വീട് ഉപയോഗിക്കുവാൻ അവകാശമുണ്ടെങ്കിലും, വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കിൽ വസ്തുവിൻെറ ഉടമയുടെ അനുവാദം ആവശ്യമാണ്.
Leave a Reply