യുഎഇയിൽനിന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു മടങ്ങിയ ഗൃഹനാഥൻ വിമാനത്തിൽ മരിച്ചു. മോര്യ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ(40)ആണു മരിച്ചത്.

ദുബായിൽ ബിസിനസ് നടത്തിയിരുന്ന ഫൈസൽ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഷാർജയിൽ നിന്നു പുറപ്പെട്ട എയർഇന്ത്യ വിമാനം ഇന്നലെ പുലർച്ചെ 6.10ന് കോഴിക്കോട്ട് ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുൻപാണു മരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാര്യ ആബിദ, മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവരും അടുത്ത ബന്ധുക്കളും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.