സി പി എമ്മിന്റെ ലേബലില്‍ നേടിയ എം എല്‍ എ സ്ഥാനം ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ മുകേഷിനെ അറിയിച്ചതായി വിവരം. പരിണിതപ്രജ്ഞനായ പി കെ ഗുരുദാസന്‍ പ്രതിനിധീകരിച്ച കൊല്ലം സീറ്റില്‍ ക്വട്ടേഷന്‍ ടീം പിടിമുറുക്കിയതില്‍ ഖിന്നരാണ് സി പി എം ജില്ലാ നേതൃത്വം. ദിലീപ് വിഷയത്തിനു പിന്നാലെ പള്‍സര്‍ സുനിയും ദിലീപിന്റെ അമ്മയും തമ്മിലുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുകേഷും കുടുംബവും ചേര്‍ന്ന് പാര്‍ട്ടിയെ കളങ്കപ്പെടുത്തി എന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്. മുകേഷിനെ പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പ് രാജി വാങ്ങാനാണ് നീക്കം.എം എല്‍ എക്ക് പോലീസ് കാവല്‍ നല്‍കേണ്ടി വന്ന സാഹചര്യവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. പി കെ ഗുരുദാസന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മുകേഷ് കാരണമാണ് ഗുരു ദാസന് കൊല്ലം സീറ്റ് നഷ്ടമായത്. പാര്‍ട്ടിയുടെ തോന്ന്യാസമാണ് കൊല്ലം സീറ്റില്‍ നടന്നതെന്ന് ഓരോ അംഗങ്ങളും പറയാതെ പറഞ്ഞു. മുകേഷ് മണ്ഡലത്തില്‍ നിന്നും പാടേ വിട്ടു നില്‍ക്കുകയാണ്. കൊല്ലത്തുകാര്‍ എംഎല്‍എക്ക് പകരം ബാലഗോപാലിനെ കണ്ടാണ് തൃപ്തിയടയുന്നത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിനു ശേഷം മുകേഷ് കൊല്ലത്ത് നിന്നും മുങ്ങി.
Read more.. കാവ്യാ മാധവനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു; ചോദ്യം ചെയ്യലിലുടനീളം കാവ്യ പൊട്ടിക്കരഞ്ഞു
ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് മുകേഷിനെ ഫോണില്‍ വിളിച്ച് കൊല്ലത്ത് ചെല്ലണമെന്ന് പറയേണ്ടി വന്നു. അതിന്റെ പേരില്‍ ഒന്നു വന്ന ശേഷം വീണ്ടും മുങ്ങി. ദിലീപ് വിഷയം ഉണ്ടായപ്പോള്‍ തന്നെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് ബാലഗോപാല്‍ പറഞ്ഞതാണ്. എന്നാല്‍ ബാലഗോപാല്‍ പറഞ്ഞത് കേള്‍ക്കാതെ മുകേഷ് അമ്മയുടെ യോഗത്തിനു പോയി മാധ്യമപ്രവര്‍ത്തകരുമായി ഉടക്കി. വിവരം ചാനലിലൂടെ അറിഞ്ഞ ബാലഗോപാല്‍ മുകേഷിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ എസ് എം എസ് അയക്കേണ്ടി വന്നു. പിണറായി വിജയനാണ് മുകേഷിന് സ്ഥാനാര്‍ത്ഥിത്വം നേടി കൊടുത്തത്. വി എസ് പക്ഷക്കാരനായിരുന്ന ഗുരു ദാസനെ ഒതുക്കാനുള്ള ശ്രമമാണ് നടന്നത്. സി പി ഐ ക്കാരനായ മുകേഷ് ഒറ്റയടിക്ക് പാര്‍ട്ടി മാറി സി പി എമ്മിലെത്തി. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് കെഎന്‍ ബാലഗോപാലിനും വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. മുകേഷിന്റെ രാജി ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അണികള്‍ക്കും മുകേഷിനെ എം എല്‍ എ യായി വേണ്ടെന്നാണ് അഭിപ്രായം. ഈ സാഹചര്യത്തില്‍ മുകേഷ് പാര്‍ട്ടിക്ക് ബാധ്യതയാണെന്ന ചിന്തയിലാണ് ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്. മുകേഷിനു പകരം ഗുരു ദാസനെ മത്സരിപ്പിക്കണമെന്നും അണികള്‍ ആവശ്യപ്പെടുന്നു. അത് പാര്‍ട്ടിയുടെ ഇമേജ് വര്‍ധിപ്പിക്കുമെന്നാണ് അഭിപ്രായം. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടാണ് ഇനി നിര്‍ണായകമാവുക. പിണറായിയുടെ അഭിപ്രായവും പരിഗണിക്കും.
Leave a Reply