ലോകത്തെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം അദ്ദേഹത്തിന്റെ മൊത്ത മൂല്യം 64.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒറാക്കിളിന്റെ ലാറി എല്ലിസണിനേയും ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സിനേയും മറികടന്ന് മുകേഷ് ഒമ്പതാം സ്ഥാനത്താണിപ്പോള്‍. ഫ്രാങ്കോയിസാണ് ലോകത്തിലെ ഏറ്റവും വലിയ ധനിക.
റിലയന്‍സിന്റെ 42 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്ന മുകേഷിനെ ഈ ക്ലബിലേക്ക് എത്തിച്ചത് ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലേക്ക് ഒഴുകിയെത്തിയ നിക്ഷേപങ്ങളാണ്. അതിലൂടെ കടരഹിത കമ്പനിയായി റിലയന്‍സ് മാറി. 2021 മാര്‍ച്ചില്‍ കൈവരിക്കാന്‍ ലക്ഷ്യം വച്ച നേട്ടമായിരുന്നു ഇത്.
ലോകമെമ്പാടുമുള്ള കോടീശ്വരന്‍മാര്‍ക്ക് കോറോണ വൈറസ് മഹാമാരി മൂലം തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടം കൊയ്തത് മുകേഷാണ്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞപ്പോള്‍ മുകേഷ് അംബാനിയുടെ കമ്പനികള്‍ പ്രത്യേകിച്ച് ജിയോ നേട്ടം രേഖപ്പെടുത്തി. കൂടാതെ, മുകേഷിന്റെ സ്വകാര്യ സ്വത്തും വന്‍തോതില്‍ വർധിച്ചു.
Leave a Reply