രാത്രി 11 മണിക്ക് വിളിച്ച ആരാധകനോടുള്ള നടൻ മുകേഷന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്നാൽ അതിലെ ഡയലോഗ് എന്ത് എന്ന് കൊല്ലം എം.എൽ.എയായ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മൽസ്യ തൊഴിലാളികൾ.

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തിൽ ആയപ്പോൾ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാൻ ഇടയാക്കിയത്. എം.എൽ.എയെ കൊല്ലത്ത് കാണാനില്ല എന്ന പരാതി ഉയർന്ന ശേഷം എന്നും കൊല്ലത്തുണ്ടെന്ന അവകാശവാദം പൊളിക്കുന്നതായി കടൽതീരത്തെ രംഗങ്ങൾ. വ്യാഴാഴ്ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് അടി കുണുങ്ങി  ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയിൽ ഇരുന്നു. എം.എൽ.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മൽസ്യതൊഴിലാളികൾക്കിടയിൽ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മൽസ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. എന്ത് ദുരന്തം എന്ത് വിഷമം ഉടനേ വന്നു തമാശ ബംഗ്ലാവ് സ്റ്റൈൽ കോമഡി. ”നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ” തമാശ രൂപേണ പരിഹാസം കലർന്ന മറുപടി. ഇതോടെ മൽസ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകൾ എല്ലാം ടൂ ടൂ ടൂ ….. ആയിരുന്നു ഒടുവിൽ സി.പി.എം പ്രവർത്തകരും സംസ്ഥാന സമിതി അംഗം കെ.വരദരാജനും പറഞ്ഞു…അന്തസ് വേണമെട അന്തസ്…. അതില്ലെങ്കിൽ തോമസുകുട്ടി വിട്ടോടാ……..