സൂപ്പര്‍ഹിറ്റ് സിനിമകള്‍ അണിയിച്ചൊരുക്കിയ സംവിധായകരായ സിദ്ദിഖ്-ലാല്‍ റാംജിറാവു സ്പീങ്ങിലൂടെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലേക്ക് നടന്‍ മുകേഷിനെ സെലക്ട് ചെയ്തതിനെക്കുറിച്ച് ലാല്‍  അന്ന് പറഞ്ഞിരുന്നു. എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വെച്ച് സിനിമ ചെയ്യുന്നതിനോട് യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്. മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്. അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷേ ഞങ്ങളുടെ മനസില്‍ എന്നും മുകേഷായിരുന്നു. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്ന് വേണ്ടെന്ന് പറഞ്ഞവരൊക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷിന്റേതെന്ന് ലാല്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയനോ, കൂട്ടുകാരനോ, അയല്‍ക്കാരനോ ആയി അഭിനയിച്ചിരുന്ന തനിക്ക് നായക പ്രധാന്യം ലഭിച്ചത് റാംജിറാവു സ്പീക്കിങ്ങിലൂടെയാണെന്ന് മുകേഷും പ്രതികരിച്ചു.

എന്ത് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആകാതിരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിക്കാറുണ്ട്. എന്ത് കൊണ്ടാണ് ആകാതെ പോയതെന്ന് ഞാനും ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എനിക്ക് മനസിലായി, സിദ്ദിഖ്-ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും നിര്‍മാതാക്കളും എന്റെ പുറത്ത് വച്ചതെന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവരുടെ സിനിമ ഇറങ്ങുമ്പോള്‍ ബാക്കി എല്ലാം പൊളിയുന്നു. ഇവരുടെ റിലീസ് അനുസരിച്ച് ബാക്കി റിലീസുകള്‍ മാറ്റുന്നു. ആ കാലഘട്ടത്തില്‍ പ്രധാന സിനിമകളെടുത്ത ആരും തന്നെ എന്നെ നായകനാക്കാനോ നല്ലൊരു വേഷം തരാനോ തയ്യാറായിട്ടില്ല. ശരിക്കും ജയറാമായിരുന്നു സായികുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ ജയറാമിന് ആ സമയത്ത് ഭരതേട്ടന്റെ പടം വരും, അല്ലെങ്കില്‍ പത്മരാജന്റെ പടം ഉണ്ടാവും.

അത് കാരണം ഒരിക്കലും ഡേറ്റ് ശരിയാകുന്നില്ലായിരുന്നു. അങ്ങനെ ഒടുവില്‍ സായികുമാറിനെ കണ്ടെത്തി ഉറപ്പിച്ചു. രാവിലെ നാലേ കാലിനാണ് ഈ സിനിമയുടെ അഡ്വാന്‍സ് എനിക്ക് തരുന്നത്. ഞാന്‍ നായര്‍സാബിന്റെ ഷൂട്ടിങ്ങിനായി കാശ്മീരിലേക്ക് പോവുകയായിരുന്നു. പക്ഷേ പാച്ചിക്കയ്ക്കും മറ്റും സമയത്തിലൊക്കെ വലിയ വിശ്വാസമുള്ളത് കൊണ്ട് അന്ന് തരണമെന്ന നിര്‍ബന്ധമായിരുന്നുവെന്നും മുകേഷ് പറയുന്നു.

ഈ ചിത്രം ഓണത്തിന് രണ്ടാഴ്ച മുന്‍പാണ് റിലീസ് ചെയ്തത്. ഓണത്തിന് വലിയ സിനിമകളുണ്ട്. അതിന് കുറച്ച് മുന്‍പെങ്കിലും ഓടട്ടെ എന്ന് പറഞ്ഞാണ് അന്ന് റിലീസ് ചെയ്തത്. അക്കാലത്താണ് വന്ദനം സിനിമയും ഇറങ്ങുന്നത്. അതിലും ഞാനുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം, ബംഗ്ലൂരില്‍ മുഴുവന്‍ ഷൂട്ട്. വലിയ സിനിമയാണ്. പാച്ചിക്കയൊക്കെ അന്ന് എന്നോട് ആ പടം എങ്ങനെയുണ്ടെന്ന് ചോദിക്കും. പടം ഓടുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ അതിഗംഭീരമായാണ് എടുത്തിരിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു. അതും കൂടി കേട്ടതോടെ ഓണത്തിന് റിലീസ് വേണ്ടെന്ന് തന്നെ തീരുമാനിച്ചു. സിനിമയിറങ്ങി. ആദ്യ ദിവസങ്ങളില്‍ ആളില്ലായിരുന്നു.പിന്നീട് അവിടെ നിന്ന് ചിത്രം 150 ദിവസം ഓടി. കഥ നന്നായാല്‍ സിനിമ നന്നാകും എന്നൊരു ധാരണ അതോടെയുണ്ടായി. താരങ്ങളുടെ ആവശ്യമില്ലെന്ന് കൂടി ഈ സിനിമ ബോധ്യപ്പെടുത്തിയെന്നും മുകേഷ് പറയുന്നു.