റാസ്പുടിൻ പാട്ടിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടിയും അമ്മയും. മുക്തയുടേയും മകളുടേയും ഡാൻസ് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കണ്മണിക്കുട്ടി എത്ര ക്യൂട്ടായാണ് നൃത്തം ചെയ്യുന്നതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഒരേ പോലത്തെ വസ്ത്രവും മുടിക്കെട്ടുമൊക്കെയായാണ് ഇരുവരുടേയും ഡാൻസ്.
ഈ വൈറൽ പാട്ടിനൊപ്പം ചുവടുവച്ച് അമ്മയും മകളും ആരാധകരുടെ മനം കവരുകയാണ്. കണ്മണിയ്ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. അമ്മയുടെ ഒരു കൊച്ചു പതിപ്പാണ് കണ്മണി. തന്റെ ‘കോപ്പി ക്യാറ്റ്’ എന്നാണ് മകളെപ്പറ്റി മുക്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമികൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും ഈ കുഞ്ഞുതാരത്തെ കാണാറുണ്ട്.
View this post on Instagram
Leave a Reply