ലണ്ടന്‍: ചൂടേറിയ കാലാവസ്ഥയില്‍ പ്രത്യേകിച്ച് സമ്മറില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അസുഖങ്ങളിലൊന്നാണ് ചിക്കന്‍ പോകസ്. കുട്ടികളിലും മുതിര്‍ന്നവരിലും പൊതുവെ ഈ അസുഖം കാണപ്പെടാറുണ്ട്. സാധാരണയായി ഇതിന് വിദഗദ്ധ ചികിത്സ ലഭ്യമാണെങ്കിലും അസഹ്യമായ ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും മരുന്ന ശാശ്വതമായ പരിഹാരമല്ല. എന്നാല്‍ ഷാംപു ഉപയോഗിച്ച് എങ്ങനെ ഇത്തരം അവസ്ഥയെ മറികടക്കാമെന്ന് വിലയിരുത്തുകയാണ് ക്ലെയര്‍ ജെന്‍കിന്‍ എന്ന യുവതി. ക്ലെയറിന്റെ മകള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടിരുന്നു. ചുവന്ന കുരുക്കള്‍ പരുവത്തില്‍ മകളുടെ ശരീരമാകെ സ്‌ക്രാച്ച് പാടുകളുണ്ടായിരുന്നു. മകള്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ക്ലെയര്‍ ഡോക്ടറെ സമീപിച്ച സമയത്താണ് ഷാംപു ഉപയോഗിക്കാന്‍ ക്ലെയറിന് നിര്‍ദേശം ലഭിച്ചത്. ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സിന്റെ ക്ലാസിക് ക്ലീന്‍ ഷാംപു ഉപയോഗിക്കാനാണ് നിര്‍ദേശം ലഭിച്ചത്. അദ്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് ക്ലെയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അപ്രതീക്ഷിതമായി മകള്‍ക്ക് അനുഭവപ്പെട്ടിരുന്ന ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും ശമനം ഉണ്ടായതായി ക്ലെയര്‍ പറയുന്നു. ക്ലെയറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ആയിരത്തിലേറെ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഷാംപു ഉപയോഗിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തിലെ പാടുകളില്‍ വ്യത്യാസം വന്നതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിക്കന്‍ പോക്‌സ് സാധാരണ അസുഖമാണ്. രോഗത്തിന് കൃത്യമായ ചികിത്സയും പ്രതിവിധികളും ഇന്ന് ലഭ്യമാണ്. ചിക്കന്‍ പോക്‌സിന് വാക്‌സിനേഷന്‍ ലഭ്യമാണെങ്കിലും സാധാരണയായി നിര്‍ബന്ധിത കുട്ടിക്കാല വാക്‌സിനേഷന്‍ ഇനത്തില്‍ ഇവ ഉള്‍പ്പെടുകയില്ല. എന്നാല്‍ എന്‍.എച്ച്.എസുകളില്‍ വാക്‌സിനുകള്‍ ലഭിക്കും.