ഗർഭസ്ഥ ശിശുവായിരിക്കെ കുഞ്ഞിന് ഡൗൺസിൻഡ്രോം ഉണ്ടോ എന്ന് പരിശോധിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടതിനാൽ 200,000 പൗണ്ട് നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടാണ് കേസ്.

മുപ്പത്തിമൂന്നുകാരിയായ എഡിറ്റ മോർഡൽ പറയുന്നത് ഗർഭിണിയായിരിക്കുന്ന സമയത്ത് താൻ ചെക്കപ്പുകൾ ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടത്താതിരുന്നു എന്നാണ്. ഇപ്പോൾ നാല് വയസ്സുകാരനായ മകൻ അലക്സാണ്ടർ ജനിതക രോഗവുമായി ആണ് ജനിച്ചത്. മകന് രോഗമുണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഗർഭചിദ്രം ചെയ്യുമായിരുന്നു എന്നും അവർ കോടതിയോട് പറഞ്ഞു. ഗർഭിണിയായിരിക്കുമ്പോൾ   മകന് ഡൗൺസിൻഡ്രോം ഉണ്ടോ എന്ന് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു. എൻഎച്ച്എസ് എല്ലാ പരിശോധനകളും നടത്തിയിരുന്നു എന്നും പ്രശ്നങ്ങളൊന്നുമില്ല എന്ന്  ഉറപ്പു വരുത്തിയിരുന്നു എന്നുമാണ് അവർ വിശ്വസിച്ചിരുന്നത്.

എന്നാൽ എൻഎച്ച്എസിന്റെ അഭിഭാഷകൻ അത് നിഷേധിച്ചു. കാരണം ഗർഭചിത്രം ഉണ്ടാകാൻ അൻപതിൽ ഒരു ശതമാനം സാധ്യത ഉണ്ടെന്ന് അവർ അന്നു ഭയന്നിരുന്നു. മെഡിക്കൽ നോട്സിൽ സോണോഗ്രഫർ എഴുതിയിരിക്കുന്നത് ഡൗൺ സ്ക്രീനിങ് നിഷേധിച്ചിരിക്കുന്നു എന്നാണ്. എന്നാൽ താൻ സംസാരിച്ചിരുന്നുവെന്നും തുടക്കം മുതൽ തന്നെ സ്ക്രീനിംഗ് നടത്താൻ ഉദ്ദേശിച്ചിരുന്നു എന്നും മറ്റു തീരുമാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ആണ് എഡിറ്റ മോർഡൽ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതിയിൽ വെച്ച് ഡോക്യുമെന്ററി കണ്ട് ശേഷവും അവർ സമാനമായാണ് പ്രതികരിച്ചത്. “എനിക്ക് ടെസ്റ്റ് ചെയ്യണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം”. അവരുടെ ബാരിസ്റ്റർ ആയ ക്ലോദഗ് ബാറ്റ്‌ലെ പറയുന്നത് മോർഡലും അലക്സാണ്ടറിന്റെ അച്ഛനായ ലൂക്കാസും കുട്ടിക്ക് ജനിതക രോഗം ഉണ്ട് എന്ന് അറിഞ്ഞിരുന്നുവെങ്കിൽ അബോർ ട്ട് ചെയ്യുമായിരുന്നു എന്നാണ്. ജനുവരി 2015 ന് കുട്ടിയുടെ ജനനശേഷം രോഗം തിരിച്ചറിഞ്ഞപ്പോൾ അമ്മ പരിഭ്രാന്ത ആയിരുന്നു.

കുഞ്ഞിന്റെ ചെലവുകൾ നോക്കാനും പരിപാലിക്കാനും വേണ്ടിയാണ് മൊർദെൽ നഷ്ടപരിഹാരം ആവിശ്യപെട്ടിരിക്കുന്നത് . അഞ്ച് വർഷത്തിനുള്ളിൽ 70 മില്യൺ പൗണ്ട് ആണ് സമാനമായ കേസുകളിൽ എൻഎച്ച്എസ് നഷ്ടപരിഹാര തുക നൽകേണ്ടി വന്നിട്ടുള്ളത്. ജനനശേഷം അമ്മയുടെ മനസ്സ് മാറിയിരിക്കാം എന്നും അന്ന് അവർ ടെസ്റ്റ് നിഷേധിച്ചിരുന്നു എന്നും എൻ എച്ച് എസ് ഹോസ്പിറ്റൽ ട്രസ്റ്റ് പറഞ്ഞു. കേസിൽ വാദം നടന്നുകൊണ്ടിരിക്കുകയാണ്.