പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഹൈദരാബാദ് നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ജെ രമേഷ് ആണ് കൊല്ലപ്പെട്ടത്. രമേഷിനെ കൊലപ്പെടുത്തുന്ന സമയത്ത് സമീപത്തൂടെ പൊലീസ് വാഹനം കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തുകയോ സംഭവം എന്തെന്ന് അന്വേഷിക്കുകയോ ചെയ്തില്ല. മഞ്ഞ ടീഷര്‍ട്ട് ധരിച്ചെത്തിയ ആളും സഹായിയും യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവസമയം പൊലീസ് വാഹനം കടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചുറ്റും ആളുകൾ  കൂടിനില്‍ക്കെയായിരുന്നു അക്രമി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

നിരവധിയാളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പലരും ഇയാളെ തടയാനായി മുന്നോട്ട് വന്നില്ല. ആദ്യഘട്ടത്തില്‍ ഇയാളെ തടുക്കാനായി ഒരാള്‍ മുന്നോട്ട് വന്നെങ്കിലും മഴു ഉപയോഗിച്ച് വെട്ടുന്നത് കണ്ടതോടെ ഭയപ്പെട്ട് പിന്നോട്ട് മാറുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മഴു താഴേക്ക് വലിച്ചെറിയുകയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ ആയുധം എടുത്ത് മാറ്റുന്നതും വീഡിയോയില്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017 ഡിസമ്പർ മാസത്തിൽ നടന്ന കടയുടമ മഹേഷ് ഗൗഡ്  (24 ) കൊലക്കേസിലെ പ്രതിയാണ് മരിച്ച ജെ രമേഷ് എന്നാണ് പോലീസ് പുറത്തുവിട്ട വിവരം. കൊന്നതാകട്ടെ മഹേഷിൻറെ പിതാവും അങ്കിൾ എന്നിവർ ചേർന്ന്. തന്റെ മകനെ കൊന്നതിനുള്ള പ്രതികരമായിട്ടാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. കൃത്യത്തിന് ശേഷം രണ്ടുപേരും പോലീസിൽ കീഴടങ്ങുകയാണ് ഉണ്ടായത്.

[ot-video]