മലപ്പുറം വാഴക്കാട്ട് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. അസം സ്വദേശി ഷഹനൂര്‍ അലിയെ എട്ടു വര്‍ഷത്തിന് ശേഷം അസമിലെ ഇയാളുടെ ഗ്രാമത്തില്‍ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടും ഒളിവില്‍ പോയ ഷഹനൂര്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
അസമില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം അസമിലെ കൊക്രാജാര്‍ ജില്ലയിലെ ഗ്രാമത്തില്‍ എത്തിയത്. പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സി.ഐ എം.വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രകാശ് മണികണ്ഠന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജോയ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടുവര്‍ഷമായി ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഷഹനൂര്‍ ഉണ്ടെന്ന് വിവരം ലഭിച്ചപ്പോഴൊക്കെ പൊലീസ് സംഘം എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഷഹനൂറിനെ നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.
Leave a Reply