നോക്കാന്‍ ആളില്ലാതെ വഴിയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന് അവകാശവാദവുമായി മകള്‍ ദീപയും അമ്മ രാജേശ്വരിയും രംഗത്ത്. എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍ നോമിനിയായി വച്ചിരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. തനിക്ക് ഇതില്‍ നിന്നും നയാപൈസ പോലും വേണ്ടെന്നും നിയമോപദേശം തേടി അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൈമാറുമെന്നും സരോജിനിയമ്മ വ്യക്തമാക്കി. ബാങ്ക് ചട്ടപ്രകാരം നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പോലീസും ഉള്ളത്.
നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങള്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇത് എങ്ങനെ ശരിയാകുമെന്നാണ് പാപ്പുവിന്റെ മകള്‍ ദീപ ചോദിക്കുന്നത്.
പിതാവ് മരണപ്പെട്ടാല്‍ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ ഭാര്യയും മകളുമാണ് എന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അച്ഛന്റെ സ്വത്തില്‍ നിയമപരമായി അവകാശം ഉന്നയിച്ചാല്‍ തനിക്കും മാതാവിനും ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ ചേര്‍ച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നതാണ് തന്റെ നിലപാടെന്നും ദീപ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് പാപ്പു തന്നെ നോമിനിയാക്കിയതെന്നും ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകളെല്ലാം പൂരിപ്പിച്ച് നല്‍കി ആഴ്ചകള്‍ക്ക് ശേഷം പാപ്പു തന്നെ തന്നോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും സരോജിനിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണ് ഇതെന്നും പാപ്പു തന്നോട് പറഞ്ഞതായി സരോജിനിയമ്മ പറയുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികള്‍ക്കും മറ്റുമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ സരോജിനിയമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. പണ്ടു മുതല്‍ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുംബവും തമ്മില്‍ അടുപ്പത്തിലും ആയിരുന്നു. ഇതുകൊണ്ടാകാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ നിഗമനം.
വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്ത് വെസ്‌റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡിലാണ് പാപ്പു കുഴഞ്ഞ് വീണ് മരണപ്പെട്ടത്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍പ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പര്‍ 17ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടര്‍ന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചു. സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.
കഴിഞ്ഞ മാര്‍ച്ചില്‍ അമ്പേദ്കര്‍ ഫൗണ്ടേന്‍ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതില്‍ 432000 രൂപ നിലവില്‍ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക ഉണ്ടായിരുന്നു എന്നത് പൊലീസ് വെളിപ്പെടുത്തും വരെ നാട്ടുകാരും വീട്ടുകാരും അറിഞ്ഞിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ