സ്വന്തം അമ്മയെ കൊന്ന് മൃതദേഹം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച ശേഷം മുങ്ങിയ മകള്‍ക്കും പേരക്കുട്ടിയ്ക്കും വേണ്ടി പോലീസ് അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പേരക്കുട്ടിയുടെ സുഹൃത്തായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 21 കാരനായ നന്ദേഷാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് സഞ്ജയ് മാതാവ് ശശികല എന്നിവര്‍ ഒളിവിലാണ്.

നന്ദേഷിന്റെ മൊഴി അനുസരിച്ച് കൊലപാതകം നടന്നത് ആഗസ്റ്റ് 15 2006ലാണ്. സഞ്ജയും നന്ദേഷും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിനെ കൊല്ലപ്പെട്ട ശാന്തകുമാരി എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ദേഷ്യം പൂണ്ട സഞ്ജയ് ശാന്തകുമാരിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടി കൊണ്ട ശാന്തകുമാരിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശശികലയും മകനും തയാറായില്ല. പോലീസ് കേസിനെ ഭയന്നായിരുന്നു. ഇത്. തുടര്‍ന്ന് സന്ദേഷിന്റെ സഹായത്തോടെ മരിച്ച ശാന്തകുമാരിയുടെ മൃതശരീരം അലമാരയ്ക്കുള്ളില്‍ അടയ്ക്കുകയായിരുന്നു.

ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ അലമാരയുടെ മുന്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. തുടര്‍ന്ന് വീട് മാറി ശശികലയും മകനും പോയി. ശാന്തകുമാരി സ്വന്തം നാട്ടിലേക്ക് പോയെന്നും വരുത്തി തീര്‍ത്തു. വീടിന്റെ ഉടമസ്ഥന്‍ പിന്നീട് അലമാര പൊളിച്ചപ്പോഴാണ് മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് സഞ്ജയുടെ സുഹൃത്തായ സന്ദേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.